അൽപകാലത്ത ആയുസ്സ് മാത്രമായിരുന്നു ഈ ബന്ധങ്ങൾക്കെല്ലാം ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഒരു പതിറ്റാണ്ടായി തുടർന്നുകൊണ്ടുപോകുന്ന ബന്ധത്തെക്കുറിച്ച് തുറന്നുപറയുകയാണ് ബോളിവുഡിന്റെ ‘ക്രോണിക് ബാച്ച്‍ലർ’. ടെലിവിഷൻ റിയാലിറ്റി ഷോയായ ‘ബിഗ് ബോസു’മായാണ് സൽമാൻ ആത്മാർഥബന്ധം കാത്തുസൂക്ഷിക്കുന്നത്. 11 വർഷമായി ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അൽപകാലത്ത ആയുസ്സ് മാത്രമായിരുന്നു ഈ ബന്ധങ്ങൾക്കെല്ലാം ഉണ്ടായിരുന്നത്. ഇപ്പോഴിതാ ഒരു പതിറ്റാണ്ടായി തുടർന്നുകൊണ്ടുപോകുന്ന ബന്ധത്തെക്കുറിച്ച് തുറന്നുപറയുകയാണ് ബോളിവുഡിന്റെ ‘ക്രോണിക് ബാച്ച്‍ലർ’.

ADVERTISEMENT

ടെലിവിഷൻ റിയാലിറ്റി ഷോയായ ‘ബിഗ് ബോസു’മായാണ് സൽമാൻ ആത്മാർഥബന്ധം കാത്തുസൂക്ഷിക്കുന്നത്. 11 വർഷമായി ഈ പരിപാടിയുടെ അവതാരകനാണ് സൽമാൻ.  2010ൽ ബിഗ്ബോസ് സീസൺ 4 മുതലാണ് താരം ബി​ഗ് ബോസിന്റെ അവതാരകനായി എത്തുന്നത്. 

ADVERTISEMENT

തന്റെ ജീവിതത്തിൽ ഇത്രയും കാലം നീണ്ടു നിന്ന ബന്ധം വേറെ ഇല്ലെന്നാണ് സൽമാൻ പറയുന്നത്. ഒക്ടോബർ 2 ന് ബിഗ്ബോസ് 15 ാം സീസൺ ആരംഭിക്കുകയാണ്. പുതിയ സീസൺ പ്രഖ്യാപിച്ചുകൊണ്ടുള്ള വിഡിയോയിലായിരുന്നു താരത്തിന്റെ രസകരമായ പരാമർശം.

ADVERTISEMENT

‘ബിഗ്ബോസുമായുള്ള ബന്ധം മാത്രമാണ് എന്റെ ജീവിതത്തിൽ ഇത്രയും നാൾ നീണ്ടു നിന്നത്. ബിഗ്ബോസ് ജീവിതത്തിൽ ഒരു സ്ഥിരത കൊണ്ടുവന്നു. പരസ്പരം കാണാതെയാകാം നാല് മാസങ്ങൾ കടന്ന് പോകുന്നത്. എന്നാലും സീസൺ അവസാനിക്കുമ്പോൾ വീണ്ടും ബിഗ്ബോസുമായി ഒന്നിക്കാനായി ഒരുപാട് ആഗ്രഹിക്കാറുണ്ട്.  ഞങ്ങൾ രണ്ട് പേരും അവിവാഹിതരാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ രണ്ട് പേരും സ്വയം ബോസ് ആണെന്നാണ് കരുതുന്നത്.’–സൽമാൻ പറഞ്ഞു.

‘എനിക്ക് ഈ ഷോ വളരെയധികം ഇഷ്ടമാണ്, ഒരുപാട് കാര്യങ്ങൾ ഞാൻ ഈ ഷോയിൽ നിന്നും പഠിച്ചിട്ടുണ്ട്. എന്റെ ക്ഷമയെ പലതവണ പരീക്ഷിച്ചിട്ടുണ്ട്. പലപ്പോഴും കൈവിട്ട് പോകുമ്പോൾ ക്ഷമയോടെ കാര്യങ്ങളെ സമീപിക്കാൻ ഞാൻ പരിശ്രമിക്കാറുണ്ട്. നിരവധി പുതിയ വ്യക്തികളെ പരിചയപ്പെടാനും അവരുടെ വ്യക്തിത്വത്തെ അറിയാനും ഇവിടെ സാധിക്കുന്നു. ബിഗ് ബോസ് പലതും ആഗ്രഹിക്കുന്നുണ്ട്, ഒപ്പം ‍ഞാനും. പക്ഷേ എനിക്ക് വേണ്ടത് ഇതുവരെ ലഭിച്ചിട്ടില്ല. കളേർസ് ടിവി ഉടൻ തന്നെ തനിക്ക് പ്രതിഫലം കൂട്ടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു.-’ചെറു ചിരിയോടെ സൽമാൻ പറഞ്ഞു.