ഈ കള്ളൻമാരെ നമ്മൾ ഇത്രമാത്രം ഇഷ്ടപ്പെടാൻ കാരണമെന്താണ്? അവരെ പിടികൂടാൻ പായുന്ന പൊലീസുകാരെയും സൈനികരെയും നമ്മൾ അത്രമേൽ വെറുക്കുന്നത് എന്തുകൊണ്ടാണ്? ഇന്ത്യയടക്കം നൂറോളം രാജ്യങ്ങളിൽ തകർത്തോടിയ ‘മണി ഹെയ്സ്റ്റ്’ എന്ന നെറ്റ്ഫ്ലിക്സ് സീരീസിനെപ്പറ്റിയാണു പറയുന്നത്. ഏറ്റവും ലളിതമായി പറഞ്ഞാൽ റോബിൻഹുഡ്

ഈ കള്ളൻമാരെ നമ്മൾ ഇത്രമാത്രം ഇഷ്ടപ്പെടാൻ കാരണമെന്താണ്? അവരെ പിടികൂടാൻ പായുന്ന പൊലീസുകാരെയും സൈനികരെയും നമ്മൾ അത്രമേൽ വെറുക്കുന്നത് എന്തുകൊണ്ടാണ്? ഇന്ത്യയടക്കം നൂറോളം രാജ്യങ്ങളിൽ തകർത്തോടിയ ‘മണി ഹെയ്സ്റ്റ്’ എന്ന നെറ്റ്ഫ്ലിക്സ് സീരീസിനെപ്പറ്റിയാണു പറയുന്നത്. ഏറ്റവും ലളിതമായി പറഞ്ഞാൽ റോബിൻഹുഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ കള്ളൻമാരെ നമ്മൾ ഇത്രമാത്രം ഇഷ്ടപ്പെടാൻ കാരണമെന്താണ്? അവരെ പിടികൂടാൻ പായുന്ന പൊലീസുകാരെയും സൈനികരെയും നമ്മൾ അത്രമേൽ വെറുക്കുന്നത് എന്തുകൊണ്ടാണ്? ഇന്ത്യയടക്കം നൂറോളം രാജ്യങ്ങളിൽ തകർത്തോടിയ ‘മണി ഹെയ്സ്റ്റ്’ എന്ന നെറ്റ്ഫ്ലിക്സ് സീരീസിനെപ്പറ്റിയാണു പറയുന്നത്. ഏറ്റവും ലളിതമായി പറഞ്ഞാൽ റോബിൻഹുഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ കള്ളൻമാരെ നമ്മൾ ഇത്രമാത്രം ഇഷ്ടപ്പെടാൻ കാരണമെന്താണ്? അവരെ പിടികൂടാൻ പായുന്ന പൊലീസുകാരെയും സൈനികരെയും നമ്മൾ അത്രമേൽ വെറുക്കുന്നത് എന്തുകൊണ്ടാണ്? ഇന്ത്യയടക്കം നൂറോളം രാജ്യങ്ങളിൽ തകർത്തോടിയ ‘മണി ഹെയ്സ്റ്റ്’ എന്ന നെറ്റ്ഫ്ലിക്സ് സീരീസിനെപ്പറ്റിയാണു പറയുന്നത്. ഏറ്റവും ലളിതമായി പറഞ്ഞാൽ റോബിൻഹുഡ് സിൻഡ്രോം അല്ലെങ്കിൽ കായംകുളം കൊച്ചുണ്ണി സിൻഡ്രോം എന്നതാണു കാരണം. അതായതു സ്വന്തം സ്വാർഥലാഭത്തിനായല്ലാതെ കൊള്ള നടത്തുകയും ആ കൊള്ളമുതൽ പാവങ്ങൾക്കു വീതിച്ചു നൽകുകയും ചെയ്യുന്നതിനാൽ അവരോടു തോന്നുന്ന ആരാധനയും സ്നേഹവും. 

 

ADVERTISEMENT

സമ്പന്നർ അന്യായമായി സ്വരുക്കൂട്ടി വച്ചിരിക്കുന്ന സമ്പത്ത് പിടിച്ചെടുത്ത് ഇല്ലാത്തവർക്കു വിതരണം ചെയ്യുകയായിരുന്നല്ലോ റോബിൻ ഹുഡും കായംകുളം കൊച്ചുണ്ണിയും ചെയ്തിരുന്നത്. അങ്ങനെ അവർ സമ്പന്നരുടെയും അധികാരികളുടെയും കണ്ണിലെ കരടും പാവപ്പെട്ടവരുടെ മിശിഹായും ആയി മാറി. എന്നാൽ മണി ഹെയ്സ്റ്റിലെ പ്രഫസറോടും കൂട്ടാളികളോടും തോന്നുന്ന ഇഷ്ടത്തെ അത്രയും ലളിതവത്കരിക്കുക സാധ്യമല്ല. നിഷ്കളങ്കരായ ഒരു കൂട്ടം കള്ളൻമാരോടു തോന്നുന്ന സ്നേഹം എന്നതിലുപരി നമ്മളെ ആ സീരീസിലേക്കാകർഷിച്ച, ഒട്ടിച്ചേർത്ത മറ്റു ചില പ്രധാനപ്പെട്ട ഘടകങ്ങൾ കൂടിയുണ്ട്. 

 

കഥാപാത്രങ്ങളുടെ പ്രകടനത്തിലും തിരക്കഥയിലും പശ്ചാത്തലസംഗീതത്തിലും സംവിധാനത്തിലുമുള്ള പിഴവില്ലാത്ത മികവില്ലായിരുന്നെങ്കിൽ നാലു വർഷവും 5 സീസണുകളിലുമായി 2349 മിനിറ്റുകൾ നീണ്ട 48 എപ്പിസോഡുകളും കണ്ണിമചിമ്മാതെ നമ്മൾ കണ്ടുകൊണ്ടിരിക്കുമായിരുന്നില്ലല്ലോ? ശരാശരി ഒരു മണിക്കൂർ വരുന്ന ഓരോ എപ്പിസോഡിനും ശേഷം പ്രേക്ഷകരുടെ കൈവിരൽ അറിയാതെ ‘നെക്സ്റ്റ് എപ്പിസോഡ്’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യാനായി നീണ്ടുപോകുന്ന അവസ്ഥയുണ്ടാകുമായിരുന്നില്ലല്ലോ? ശരാശരി 10 എപ്പിസോഡുകൾ വീതമുള്ള 5 സീസണുകളും പുറത്തിറങ്ങിയ ദിവസം തന്നെ മുഴുവനും കണ്ടു തീർക്കുന്ന ബിൻജ് വാച്ചിങ്ങും ഇവിടെയുണ്ടാകുമായിരുന്നില്ലല്ലോ? അപ്പോൾ എന്തായിരുന്നു ആ മാജിക്?

 

ADVERTISEMENT

സ്പെയിനിലെ മഡ്രിഡിൽ നടക്കുന്ന ഒരു വമ്പൻ കൊള്ളയിലാണ് മണി ഹെയ്സ്റ്റ് ആരംഭിക്കുന്നത്. തന്റെ നിഗൂഢ കവർച്ച നടപ്പാക്കാനായി വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നുള്ള, വ്യത്യസ്ത ജൻഡറുകളിലുള്ള, വ്യത്യസ്ത ദേശീയതകൾ പേറുന്ന 8 വ്യത്യസ്ത മനുഷ്യരെയാണ് പ്രഫസർ റിക്രൂട്ട് ചെയ്യുന്നത്. അവരുടെ ഭൂതകാലം മറയ്ക്കുന്നതിനും തിരിച്ചറിയപ്പെടാതിരിക്കുന്നതിനുമായി 8 നഗരങ്ങളുടെ പേരുകളാണു പ്രഫസർ അവർക്കു നൽകുന്നത്. ടോക്കിയോ, മോസ്കോ, ബർലിൻ, നയ്റോബി, റിയോ, ഡെൻവർ, ഹെൽസിങ്കി, ഓസ്‌ലോ എന്നീ പേരുകളിലാണ് അവർ പിന്നീടറിയപ്പെടുന്നത്. 

 

ആഴത്തിലാലോചിച്ചാൽ ഏകദേശം ഈ നഗരങ്ങളുടെ സ്വഭാവങ്ങളിഴുകിച്ചേ‍ർന്നവരാണ് ആ കഥാപാത്രങ്ങളെന്നും പിന്നീടനുഭവപ്പെടാം. ‘മണി ഹെയ്സ്റ്റ്’ എന്ന സീരീസിന്റെ മാന്ത്രികവശ്യത അനുഭവവേദ്യമാകുന്ന ഒന്നുകൂടിയാണ് കഥാപാത്രങ്ങളുടെ ഈ പേരുകൾ. അഞ്ചു സീസണുകളും മുഴുവൻ ആസ്വദിച്ചു കണ്ടു തീരുന്ന ഒരാളുടെ മനസ്സിൽ നിന്ന് പതിയെ ഈ 8 നഗരങ്ങളുടെയും അസ്തിത്വം അവർ പോലുമറിയാതെ ചോർന്നുപോകുകയാണ്. പിന്നീടൊരു ദിവസം ടോക്കിയോയെപ്പറ്റി ചോദിച്ചാൽ മനസ്സിലുണരുക സീരീസിലെ ടോക്കിയോയുടെ പ്രണയവും കാമവും സ്നേഹവും നൃത്തവും ചിരിയുമൊക്കെ ആയിരിക്കും. റിയോ ഇനി മുതൽ ബ്രസീലിലെ ഒരു നഗരമായിരിക്കില്ല, മനസ്സിൽ. പകരം നിഷ്കളങ്കതയും പ്രണയവും കണ്ണിൽ നിറച്ച ഒരു കൗമാരക്കാരന്റെ മുഖമായിരിക്കും. 

 

ADVERTISEMENT

നയ്റോബി ഇനി മുതൽ ആഫ്രിക്കയുടെ വന്യതകൾ പേറുന്ന ഒരു നഗരമല്ല. മറിച്ച് നിശ്ചദാർഢ്യമുള്ള, വിശ്വസ്തയായ, ഏറ്റെടുക്കുന്ന ഏതു ജോലിയും പരമാവധി വെടിപ്പായി നടപ്പാക്കുന്നതിൽ ബദ്ധശ്രദ്ധയായ, സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു മെലിഞ്ഞു നീണ്ട പെൺകുട്ടിയായി മാറിയിരിക്കുകയാണ് നയ്റോബിയിപ്പോൾ. നീ പോ മോനേ ദിനേശാ എന്നും എന്തു പ്രഹസനമാണു സജീ എന്നും ഇന്നും സംഭാഷണങ്ങളിൽ നമ്മെക്കൊണ്ടു പറയിപ്പിക്കുന്ന തിരക്കഥാകൃത്തിന്റെ, സംവിധായകന്റെ  മിടുക്കിന്റെ വേറെ ഒരു ലെവലാണിത്. ഒരുകൂട്ടം നഗരങ്ങളുടെ അസ്തിത്വം തന്നെ നമുക്കുള്ളിൽ നിന്നു ഊറ്റിക്കളഞ്ഞ് പകരം അവിടെ തന്റെ കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുന്ന ആവിഷ്കാരകൗശലത്തിന്റെ അഴിഞ്ഞാട്ടമാണത്. സീരിസ് മുന്നോട്ടു പോകുമ്പോൾ കൂടുതൽ നഗരങ്ങൾ/കഥാപാത്രങ്ങൾ ഈ പട്ടികയിലേക്ക് ചേർക്കപ്പെടുന്നുണ്ട്. 

 

സ്പെയിനിലെ കറൻസി അച്ചടിക്കുന്ന റോയൽ മിന്റ് ഓഫ് സ്പെയിനിൽ പ്രവേശിച്ച് കമ്മട്ടത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇഷ്ടത്തിന് പണം അച്ചടിച്ച് പുറത്തു കടത്തുക എന്നതായിരുന്നു ആദ്യ കൊള്ളയുടെ പ്രമേയം. 67 പേരെ ബന്ദികളാക്കി അവരെയുപയോഗിച്ചു തന്നെ കറൻസി പ്രിന്റ് ചെയ്യുന്നു. സൂക്ഷ്മമായി പറഞ്ഞാൽ 2.4 ബില്യൻ യൂറോ. സീസൺ അവസാനിക്കുമ്പോഴേക്കും അതൊരു വ്യവസ്ഥിതിക്കെതിരായ വിപ്ലവത്തിന്റെ സ്വഭാവം ആർജിക്കുകയും പൊതുജനങ്ങളുടെ വലിയ പിന്തുണ പ്രഫസർക്കും കൂട്ടാളികൾക്കും ലഭിക്കുകയും ചെയ്യുന്നു. കള്ളൻമാരെ വീഴ്ത്താനുള്ള പോരാട്ടത്തേക്കാൾ കഠിനമായിരുന്നു പൊലീസിന് പലപ്പോഴും ആ പൊതുജനാഭിപ്രായം നേരിടുക എന്നത്. 2017ൽ ആദ്യ സീസൺ പുറത്തുവന്നതിനു ശേഷം പിന്നെ നിർമാതാക്കൾക്കു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 

 

രാജ്യത്തിന്റെ റിസർവ് സ്വർണം മുഴുവൻ സൂക്ഷിച്ചിട്ടുള്ള ബാങ്ക് ഓഫ് സ്പെയിൻ ഭേദിച്ച് ഉള്ളിൽ കയറിയ രണ്ടാമത്തെ വൻ കൊള്ളയിൽ ആ സ്വർണശേഖരം മുഴുവൻ പിടിക്കപ്പെടാതെ പുറത്തേക്കു കടത്തുക എന്നതായിരുന്നു ലക്ഷ്യം. ഇത്തവണ വിപ്ലവം എന്നതിൽ നിന്ന് ഒരുപിടി കൂടി കടന്ന് വ്യവസ്ഥിതിക്കെതിരെയുള്ള യുദ്ധം എന്ന തലത്തിലേക്കാണു സീരീസ് മാറുന്നത്. രക്തരൂക്ഷിത പോരാട്ടം തന്നെ. എലിയും പൂച്ചയും കളിയിൽ അവസാനം ആരു വിജയിക്കുമെന്ന സസ്പെൻസ് ഓരോ എപ്പിസോഡിലും ബിൽഡ് ചെയ്ത് കൊണ്ടുപോകാൻ സാധിച്ചു എന്നതാണ് അവസാന എപ്പിസോഡ് വരെ പ്രേക്ഷകനെ കാത്തിരുത്തുന്ന സംവിധായകന്റെ മിടുക്ക്. പ്രഫസറുടെയും മുൻ പൊലീസ് ഓഫിസർ അലീസിയ സിയേറയുടെയും തീർത്തും സങ്കീർണമായ ബന്ധത്തിന്റെ വിവിധ തലങ്ങളാണ് അവസാന സീസണിന്റെ പ്രധാന ഹൈലൈറ്റ്. വളരെ സ്വാഭാവികമായ രീതിയിൽ, നെഞ്ചിടിപ്പേറ്റുന്ന സസ്പെൻസിനു ശേഷമാണ് അഞ്ചാം സീസണിന് തിരശീല വീണത്.  

 

ചുവന്ന നീളൻ കുപ്പായം, സാമ്രാജ്യത്വ വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയനായ സ്പെയിനിലെ ലോക കലാകാരൻ സാ‍ൽവദോർ ദാലിയെ സൂചിപ്പിക്കുന്ന മുഖംമൂടിയണിയൽ, നഗരങ്ങളിലെ വമ്പൻ വോൾ ഗ്രാഫിറ്റികൾ, ജനക്കൂട്ടത്തിന്റെ പ്രതിഷേധ കൂടിച്ചേരലുകൾ, പ്രകടനങ്ങൾ, ചുവപ്പിന്റെ ബോധപൂർവമായ ഉപയോഗം തുടങ്ങിയവ സീരീസിന്റെ ഇടതനുകൂല, സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയായി നിരീക്ഷകർ എടുത്തുപറയുന്നുണ്ട്. പ്രഫസറുടെ പലപ്പോഴായുള്ള സംഭാഷണങ്ങളിലും സമ്പത്തിന്റെ കേന്ദ്രീകരണം, വിചാരണകൂടാതെയുള്ള തടവിലിടൽ, കൊലപ്പെടുത്തൽ, സ്റ്റേറ്റിന്റെയും സൈന്യത്തിന്റെയും അമിതാധികാര പ്രയോഗം എന്നിവയ്ക്കെതിരെയുള്ള വാദഗതികൾ ഉയർന്നുവരുന്നുണ്ട്. വിപ്ലവം എന്ന പദവും പല സന്ദർഭങ്ങളിലും തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കാനായി പ്രഫസർ ഉപയോഗിക്കുന്നുമുണ്ട്. 

 

മറ്റൊന്നു സംഘാംഗങ്ങൾ ഒത്തുചേർന്ന് ആലപിക്കുന്ന ഗാനമാണ്. ഫാഷിസത്തിനെതിരായ പ്രതിരോധത്തിന്റെ സൂചകമായി ഇറ്റലിയിൽ പ്രചാരത്തിലുള്ള ‘ബെല്ലാ ചാവോ’ എന്ന ഗാനമാണ് ഒന്നിലേറെ സന്ദർഭങ്ങളിൽ സംഘാംഗങ്ങൾ ഒത്തുചേർന്നു പാടുകയും അതനിനുസരിച്ചു നൃത്തം വയ്ക്കുകയും ചെയ്യുന്നത്. തന്റെ നിലപാടുകൾ ഒന്നിലേറെ അഭിമുഖങ്ങളിൽ സംവിധായകൻ അലക്സ് പിന വ്യക്തമാക്കിയിട്ടുമുണ്ട്. ‘‘ഈ സീരീസിന്റെ ആത്യന്തികമായ ലക്ഷ്യം പ്രേക്ഷകരെ രസിപ്പിക്കുക എന്നതു തന്നെയാണ്. പക്ഷേ, ഒരാശയം അതിനു താഴെ വ്യക്തമായുണ്ട്. ഭരണകൂടത്തിനും വമ്പൻബാങ്കുകൾക്കും സിസ്റ്റത്തിനും എതിരെയുള്ള ഒരു അവിശ്വാസം പൊതുവെയുണ്ട്. രസകരമായ, ത്രസിപ്പിക്കുന്ന ഒരാഖ്യാനത്തിന്റെ ഉടുപ്പിനുള്ളിലായി അവ അവതരിപ്പിച്ചില്ലെങ്കിൽ എല്ലാവർക്കും ഇക്കാര്യം തിരിയണമെന്നില്ല. ആക്‌ഷൻ ഴോണറിലുള്ള ചിത്രങ്ങൾ പൊതുവെ ഉള്ളുപൊള്ളയായവ എന്നാണ് അറിയപ്പെടുന്നത്. സമൂഹികപ്രാധാന്യമുള്ള സിനിമകളാകട്ടെ രസംകൊല്ലികളായും. ഈ രണ്ട് ആശയങ്ങളെയും എന്തുകൊണ്ട് ഒരുമിപ്പിച്ചുകൂടാ എന്നാണു ഞാൻ ചിന്തിച്ചത്’’. 

 

ഓരോ എപ്പിസോഡും കഴിയുമ്പോൾ വ്യത്യസ്ത സ്വഭാവ സവിശേഷതകൾ രൂപപ്പെട്ടു വരുന്ന കഥാപാത്രങ്ങളാണു മണി ഹെയ്സ്റ്റിന്റെ മറ്റൊരു പ്രത്യേകത. ആദ്യ എപ്പിസോഡിൽ നമ്മൾ കണ്ട പ്രഫസറല്ല അവസാന എപ്പിസോഡിൽ. ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിലുണ്ടാകാവുന്ന എല്ലാ ആന്തരിക സംഘർഷങ്ങളും പേറുന്ന ഒരു കഥാപാത്രമായി അയാൾ മാറുന്നു. എല്ലായ്പ്പോഴും കരുത്തനായോ പദ്ധതികളെല്ലാം വിജയിക്കുന്ന ഒരാളായോ അല്ല പ്രഫസറെ കാണുന്നത്. അയാൾ മാരകമായി സ്വയം തകരുകയും മനഃസാന്നിധ്യം നഷ്ടപ്പെട്ട് ഒരുഘട്ടത്തിൽ അലറി വിളിക്കുകയും ചെയ്യുന്നു. 

 

അതേസമയം, തടവറയിൽ ചങ്ങലകളിൽ തൂക്കിയിടപ്പെട്ട അവസ്ഥയിലും പ്രണയിനി റഖ്വേലിനോടു ‘വിൽ യു മാരി മീ’ എന്നു ചോദിക്കാനും അയാൾക്കു കഴിയുന്നു. പരാജയപ്പെട്ടു കഴിഞ്ഞു എന്നു തോന്നുന്ന ഓരോ നിമിഷങ്ങളിൽ നിന്നും അയാൾ വിജയിയായി തിരിച്ചുവരുന്നു. ഒരുഘട്ടത്തിൽ സംശയിച്ചു നിന്നുപോയ കൂട്ടാളികളെ ആ വിജയത്തിന്റെ മാസ്മരികതയിൽ അയാൾ പൂർവാധികം സ്നേഹത്തോടെ ചേർത്തുപിടിക്കുന്നു. മരണത്തിൽ നിന്നു പോലും അയാൾ തങ്ങളെ ആ അസാമാന്യ ബുദ്ധിയുപയോഗിച്ചു തിരികെ കൊണ്ടുവരും എന്നൊരു ബോധ്യം ഒടുവിലവർക്കുണ്ടാകുന്നു. അതേസമയം തന്നെ, ഹെയ്സ്റ്റിനിടയിലുണ്ടാകുന്ന തന്റെ കൂട്ടാളികളിൽ ചിലരുടെ മരണങ്ങളിൽ പൂർണമായും തകർന്നുപോകുന്ന പ്രഫസർ കാഴ്ചക്കാരെയും അതേ അളവിൽ വേദനിപ്പിക്കുന്നു. അതേ, പ്രഫസർ നമ്മളോരോരുത്തരുമാണ്, നമ്മുടെയുള്ളിലെ ആഗ്രഹങ്ങളുടെ ആകെത്തുകയാണ് അയാൾ. അതാണു നമ്മൾ പ്രഫസറെ ഇത്രയധികം ഇഷ്ടപ്പെട്ടു പോകുന്നത്. 

 

കണ്ണഞ്ചിപ്പിക്കുന്ന ഫൈറ്റുകളും മൽസരിച്ചുള്ള അഭിനയവും ത്രസിപ്പിക്കുന്ന കഥയുമായി പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്താനും ഓരോ എപ്പിസോഡും വിടാതെ കാണാൻ പ്രേരിപ്പിക്കുന്നതുമായ സകല ചേരുവുകളും കൃത്യമായ പാകത്തിലിട്ടു രൂപപ്പെടുത്തിയിട്ടുള്ളപ്പോഴും  സീരീസിന്റെ കഥാഗതിയിൽ വളരെ സമർഥമായി ഉൾച്ചേർത്തിരിക്കുന്ന വെള്ളക്കാരന്റെ വംശീയ മഹിമ വിമർശവവും വിളിച്ചുവരുത്തിയിരുന്നു. വെള്ളക്കാരന്റെ ശ്രേഷ്ഠതാ വാദം അരക്കെട്ടുറപ്പിക്കാനായി യൂറോപ്പിനു പുറത്തുള്ള രാഷ്ട്രങ്ങളെയും ജനസമൂഹങ്ങളെയും അപരവത്കരിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും ചിത്രീകരണവുമാണു വിമർശനമുയർത്തിയത്.