പുതിയ ചിത്രത്തിനു വേണ്ടി മത്സ്യത്തൊഴിലാളികളെ സന്ദർശിച്ച് നാഗചൈതന്യ
വെങ്കട് പ്രഭു ചിത്രമായ ‘കസ്റ്റഡി’ക്കു ശേഷം പുതിയ സിനിമയുമായി നാഗചൈതന്യ. ചന്ദു മൊണ്ടേത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ മത്സ്യത്തൊഴിലാളിയായാകും നാഗചൈതന്യ എത്തുക. ഇതിന്റെ ഭാഗമായി നാഗ ചൈതന്യ ശ്രീകാകുളത്തെ ഒരു ഗ്രാമം സന്ദർശിക്കുകയും മത്സ്യത്തൊഴിലാളി സമൂഹത്തോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു.

വെങ്കട് പ്രഭു ചിത്രമായ ‘കസ്റ്റഡി’ക്കു ശേഷം പുതിയ സിനിമയുമായി നാഗചൈതന്യ. ചന്ദു മൊണ്ടേത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ മത്സ്യത്തൊഴിലാളിയായാകും നാഗചൈതന്യ എത്തുക. ഇതിന്റെ ഭാഗമായി നാഗ ചൈതന്യ ശ്രീകാകുളത്തെ ഒരു ഗ്രാമം സന്ദർശിക്കുകയും മത്സ്യത്തൊഴിലാളി സമൂഹത്തോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും ഭൂമി, അവരുടെ സംസ്കാരം, ജീവിതരീതി എന്നിവ മനസ്സിലാക്കാൻ വേണ്ടിയായിരുന്നു ഈ കൂടിക്കാഴ്ച. NC 23 എന്ന് താത്കാലികമായി വിളിക്കുന്ന പുതിയ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കൂടുതൽ മനസിലാക്കുകയായിരുന്നു നാഗ ചൈതന്യയുടെ ശ്രമം.
ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് അല്ലു അരവിന്ദ് ആണ്. ടോളിവുഡിലെ പ്രമുഖ പ്രൊഡക്‌ഷൻ ഹൗസായ ഗീത ആർട്‌സിന്റെ ബാനറിൽ ബണ്ണി വാസ് ചിത്രം നിർമിക്കുന്നു.സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്, ഈ മാസം ഷൂട്ടിങ് ആരംഭിക്കാനാണു നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്.
‘‘6 മാസം മുൻപാണ് ചന്ദു എന്നോട് കഥ പറയുന്നത്. കേട്ട മാത്രയിൽ ഞാൻ വളരെ ആവേശഭരിതനായി. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം കഥ വികസിപ്പിച്ചത്. വാസും ചന്ദുവും രണ്ട് വർഷമായി കഥയുടെ ജോലികൾക്കായി യാത്ര ചെയ്യുന്നുണ്ടായിരുന്നു. വളരെ പ്രചോദനാത്മകമായ കഥയാണിത്. മത്സ്യത്തൊഴിലാളികളുടെ ജീവിതരീതിയും അവരുടെ ശരീരഭാഷയും ഗ്രാമത്തിന്റെ ഘടനയും അറിയാനാണ് ഞങ്ങൾ ഇവിടെ എത്തിയത്.’’–നാഗചൈതന്യ പറഞ്ഞു.