സംവിധായകൻ കെ.ജി. ജോർജിന്റെ അവസാന നാളുകളിൽ കുടുംബം അദ്ദേഹത്തെ കൈവിട്ടിരുന്നുവെന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങൾ തള്ളി സിഗ്നേച്ചർ ഏജ്ഡ് കെയറിന്റെ സ്ഥാപകൻ അലക്സ്. വർഷങ്ങളായി കാക്കനാടുള്ള സിഗ്നേച്ചർ ഏജ്ഡ് കെയർ സ്ഥാപനത്തിലായിരുന്നു ജോർജിന്റെ ജീവിതം. അദ്ദേഹം ഇവിടെ എത്താനുള്ള സാഹചര്യം വെളിപ്പെടുത്തുകയാണ്

സംവിധായകൻ കെ.ജി. ജോർജിന്റെ അവസാന നാളുകളിൽ കുടുംബം അദ്ദേഹത്തെ കൈവിട്ടിരുന്നുവെന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങൾ തള്ളി സിഗ്നേച്ചർ ഏജ്ഡ് കെയറിന്റെ സ്ഥാപകൻ അലക്സ്. വർഷങ്ങളായി കാക്കനാടുള്ള സിഗ്നേച്ചർ ഏജ്ഡ് കെയർ സ്ഥാപനത്തിലായിരുന്നു ജോർജിന്റെ ജീവിതം. അദ്ദേഹം ഇവിടെ എത്താനുള്ള സാഹചര്യം വെളിപ്പെടുത്തുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംവിധായകൻ കെ.ജി. ജോർജിന്റെ അവസാന നാളുകളിൽ കുടുംബം അദ്ദേഹത്തെ കൈവിട്ടിരുന്നുവെന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങൾ തള്ളി സിഗ്നേച്ചർ ഏജ്ഡ് കെയറിന്റെ സ്ഥാപകൻ അലക്സ്. വർഷങ്ങളായി കാക്കനാടുള്ള സിഗ്നേച്ചർ ഏജ്ഡ് കെയർ സ്ഥാപനത്തിലായിരുന്നു ജോർജിന്റെ ജീവിതം. അദ്ദേഹം ഇവിടെ എത്താനുള്ള സാഹചര്യം വെളിപ്പെടുത്തുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംവിധായകൻ കെ.ജി. ജോർജിന്റെ അവസാന നാളുകളിൽ കുടുംബം അദ്ദേഹത്തെ കൈവിട്ടിരുന്നുവെന്ന സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങൾ തള്ളി സിഗ്നേച്ചർ ഏജ്ഡ് കെയറിന്റെ സ്ഥാപകൻ അലക്സ്. വർഷങ്ങളായി കാക്കനാടുള്ള സിഗ്നേച്ചർ ഏജ്ഡ് കെയർ സ്ഥാപനത്തിലായിരുന്നു ജോർജിന്റെ ജീവിതം. അദ്ദേഹം ഇവിടെ എത്താനുള്ള സാഹചര്യം വെളിപ്പെടുത്തുകയാണ് അലക്സ്. ടോക്സ് ലെറ്റ് മി ടോക് എന്ന ചാനലിനു നൽകിയ അഭിമുഖത്തിലാണ് അലക്സ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

,

ADVERTISEMENT

‘‘എന്റെ പേര് അലക്സ്.  ഞാൻ സിഗ്നേച്ചർ ഏജ്ഡ് കെയർ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ്.  പ്രായമുള്ളവർ കിടപ്പായവർ മുഴുവൻ സമയം ശുശ്രൂഷ വേണ്ടവർ, മരണാസന്നരായവർ തുടങ്ങിയ അവസ്ഥയിലുള്ളവരെ താമസിപ്പിച്ച് പ്രഫഷനൽ ആയി ശുശ്രൂഷ കൊടുക്കുന്ന സ്ഥാപനമാണിത്.  ഏകദേശം നൂറ്റി അൻപതോളം ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്.  പരസഹായം ആവശ്യമുള്ളവരെ താമസിപ്പിക്കുന്ന സ്ഥാപനമാണ് സിഗ്നേച്ചർ ഏജ്ഡ് കെയർ സെന്റർ.      

 

2018ലാണ് കെ.ജി. ജോർജ് ഞങ്ങളുടെ സ്ഥാപനത്തിൽ എത്തുന്നത്.  അന്ന് സ്ട്രോക്ക് വന്ന് റീഹാബിലിറ്റേഷനു വേണ്ടി വന്നതാണ്.  ദിവസവും ഫിസിയോ തെറാപ്പി ഒക്കെ കൊടുക്കുന്നുണ്ടായിരുന്നു. മൂന്നു വർഷം വലിയ കുഴപ്പങ്ങൾ ഒന്നുമില്ലാതെ പോയി.  പിന്നെ പ്രായത്തിന്റേതായ ബുദ്ധിമുട്ടുകളും മറവിയും കൂടി വന്നു.  കഴിഞ്ഞ ആറേഴ് മാസമായി പൂർണമായും കിടപ്പായിരുന്നു.  കഴിക്കാൻ ബുദ്ധിമുട്ടായി, ട്യൂബിൽ കൂടി ആഹാരം കൊടുത്തു, ട്രക്കിയോസ്റ്റമി ചെയ്യേണ്ടി വന്നു. അങ്ങനെ കുറച്ചു ബുദ്ധിമുട്ടിലായിരുന്നു. സെപ്റ്റംബർ 24 ന് രാവിലെ പത്തേകാലോടു കൂടി അദ്ദേഹം വിടപറഞ്ഞു. കുറെ നല്ല സിനിമകളൊക്കെ ചെയ്ത ആളാണ്, അങ്ങനെ ഒരു കാലഘട്ടം അവസാനിക്കുകയാണ്.  

 

ADVERTISEMENT

ഇവിടെ ആരോഗ്യമായി ഇരിക്കുന്ന സമയത്തൊക്കെ സിനിമ കാണൽ ആയിരുന്നു പ്രധാന ഹോബി.  മുറിയിൽ എപ്പോഴും ടിവി ഓൺ ആയിരിക്കും.  പല പല സിനിമകൾ ഇങ്ങനെ കാണുകയും കേൾക്കുകയും ചെയ്തുകൊണ്ടിരിക്കുക എന്നതായിരുന്നു പ്രധാന വിനോദം.  അതിൽ സ്വന്തം സിനിമകളും ചിലപ്പോൾ വരാറുണ്ട്. പഞ്ചവടി പാലം ഒക്കെ ഇരുന്നു കാണുന്നത് കണ്ടിട്ടുണ്ട്.  ചിലപ്പോഴൊക്കെ എന്നെയും വിളിച്ച് കൂടെ ഇരുത്തും. ഇടക്കിടെ മറവി ഉണ്ടായിരുന്നു.

 

Read more at: ഡാഡിയുടെ ആഗ്രഹമായിരുന്നു ഇവിടെ താമസിക്കുക എന്നത്, ഇതൊരു വൃദ്ധ സദനമല്ല: താര ജോർജ്

 

 

ഒരു സ്റ്റേജ് കഴിഞ്ഞാൽ വീടുകളിൽ രോഗികളെ നോക്കാൻ പറ്റാത്ത അവസ്ഥയായിരിക്കും. അദ്ദേഹത്തെ സംബന്ധിച്ചു കാലിനു ബലക്കുറവ് ഉണ്ടായിരുന്നു. എഴുന്നേക്കാനും നടക്കാനും പറ്റില്ല. വാക്കറിന്റെ സഹായത്തോടെ കാല് വലിച്ചു വലിച്ചാണ് നടന്നിരുന്നത്.  അദ്ദേഹത്തിന്റെ ഭാര്യയും പ്രായമായതാണ് അവർക്ക് നോക്കാൻ ബുദ്ധിമുട്ടായിരുന്നു അതൊക്കെ കൊണ്ടായിരിക്കും ഇവിടെ കൊണ്ട് ആക്കിയത്.  അദ്ദേഹം ഇവിടെ സന്തോഷവാനായിട്ടാണ് കഴിഞ്ഞത്. എല്ലാറ്റിനോടും സഹകരിക്കുമായിരുന്നു. എല്ലാവരും കടന്നുപോകേണ്ട ഒരു സമയം വരും ഇപ്പോൾ അദ്ദേഹത്തിന്റെ സമയം ആയി. 

ADVERTISEMENT

 

ഭാര്യയും മക്കളുമൊക്കെ ഇടയ്ക്കിടെ വരുമായിരുന്നു. ഒരു കുഴപ്പവും ഇല്ലായിരുന്നു.  വൃദ്ധസദനത്തിൽ കൊണ്ടാക്കി എന്ന് പറഞ്ഞു പുച്ഛിക്കുന്നത് നമ്മുടെ സമൂഹത്തിന്റെ ഒരു കുഴപ്പമാണ്. പണ്ടൊരിക്കൽ പ്രായമായവരുടെ ഒരു കൂട്ടായ്മ നടത്തിയപ്പോൾ ഞങ്ങൾ ഇവിടെ നിന്ന് അദ്ദേഹത്തെ ഉൾപ്പടെ കൊണ്ടുപോയിരുന്നു.  അന്നും അദ്ദേഹത്തെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ചു എന്നൊക്കെ ചിലർ പടച്ചു വിട്ടിരുന്നു.  പ്രായമായവർക്ക് നല്ല ശുശ്രൂഷ കിട്ടണമെന്ന് ആഗ്രഹിച്ചാണ് ഇവിടെ കൊണ്ട് ആക്കുന്നത്. 

 

ഡോക്ടർമാർ ഇവിടെ താമസിക്കുന്നവർക്ക് സ്ഥിരമായി ചെക്കപ്പ് ചെയ്തു ചികിത്സ കൊടുക്കാറുണ്ട്. കെ.ജി. ജോർജ് ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധ്യതയുള്ള അവസരമൊക്കെ കഴിഞ്ഞു പോയിരുന്നു. നടക്കാൻ കഴിയില്ല, ട്യൂബിൽ കൂടി ആണ് ആഹാരമൊക്കെ കൊടുത്തിരുന്നത്.  ഫെഫ്കയിലെ പ്രവർത്തകർ, പിന്നെ രൺജി പണിക്കർ സർ, സിനിമാ താരങ്ങളിൽ ചിലർ ഒക്കെ വിളിക്കുകയും കാണാൻ വരുകയും ചെയ്തിരുന്നു. അദ്ദേഹം മരിക്കുമ്പോൾ ദഹിപ്പിക്കുന്നതാണ് ഇഷ്ടം എന്ന് എന്നോട് പറഞ്ഞിരുന്നു.

 

നമ്മുടെ നാടിന്റെ അവസ്ഥ വച്ച് വീട്ടിൽ ആളെ നിർത്തി നോക്കുന്നതിന് ബുദ്ധിമുട്ടുണ്ട്, നോക്കാൻ കിട്ടുന്നവർ നല്ല ആളുകൾ ആണോ എന്ന് പറയാനും കഴിയില്ല.  ആരാന്റമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല് എന്ന ചൊല്ല് പോലെ വല്ലവരുടെയും കാര്യത്തിൽ അഭിപ്രായം പറയാൻ എളുപ്പമാണ്. സ്വന്തം കാര്യം വരുമ്പോഴേ അതിന്റെ പ്രായോഗിക ബുദ്ധിമുട്ട് മനസിലാകൂ.  ഇങ്ങനെ ഉള്ള സ്ഥാപനങ്ങൾക്ക് രോഗിക്ക് എന്താണ് വേണ്ടതെന്ന് അറിഞ്ഞു ചെയ്യാൻ കഴിയും. വീട്ടിലാണെങ്കിൽ വേണ്ട വൈദ്യ സഹായം കൊടുക്കാൻ കഴിയും. അതുകൊണ്ട് തന്നെ നല്ല സൗഖ്യമായിട്ടാണ് ഇവിടെ പ്രായമായവർ കഴിയുന്നത്.’’ –അലക്സ് പറയുന്നു.