ജയറാമിന്റെയും പാർവതിയുടെയും മക്കളുടെ വിവാഹനിശ്ചയ ചടങ്ങൊരുക്കിയത് ദേശീയ പുരസ്‌കാര ജേതാവായ മലയാളികളുടെ പ്രിയനടി അപർണ ബാലമുരളി. അപർണ ബാലമുരളി നേതൃത്വം നൽകുന്ന എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയ ചടങ്ങിന്റെ ചുക്കാൻ പിടിച്ചത്. അടുത്തടുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയറാമിന്റെയും പാർവതിയുടെയും മക്കളുടെ വിവാഹനിശ്ചയ ചടങ്ങൊരുക്കിയത് ദേശീയ പുരസ്‌കാര ജേതാവും മലയാളികളുടെ പ്രിയ നടിയുമായ അപർണ ബാലമുരളി. അപർണ നേതൃത്വം നൽകുന്ന എലീസ്യൻ ഡ്രീംസ്കേപ്പ്സ് എന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയ ചടങ്ങുകൾക്കു ചുക്കാൻ പിടിച്ചത്. അടുത്തടുത്ത ദിവസങ്ങളിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ‘ഈ യാത്രയിൽ നിങ്ങളോടൊപ്പം പങ്കു ചേരുന്നതിൽ സന്തോഷമുണ്ടെ’ന്ന് അപർണ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.  മോഡലായ നീലഗിരി സ്വദേശിനി താരിണി കാളിദാസിന് വധുവാകുമ്പോൾ പാലക്കാട് സ്വദേശി നവനീത് ആണ് മാളവികയെ വിവാഹം കഴിക്കുന്നത്.

‘‘ഈ യാത്രയിൽ നിങ്ങളോടൊപ്പം പങ്കു ചേരുന്നതിൽ നന്ദിയും സന്തോഷവുമുണ്ട്.  വെറുതെ ഒരു ഇവന്റ് ക്യൂറേറ്റ് ചെയ്യുക എന്നതിലുപരി ഞങ്ങളെ ഏൽപിക്കുന്ന ഓരോ അവസരത്തിലും വികാരങ്ങളും സ്നേഹവും നെയ്തെടുക്കാനാണ് എലീസ്യൻ ഡ്രീംസ്കേപ്പ്സ് ശ്രമിക്കുന്നത്.’’ – കാളിദാസിന്റെയും മാളവികയുടെയും വിവാഹ നിശ്ചയമൊരുക്കാൻ തന്റെ പുതിയ സംരംഭത്തെ ഏൽപിച്ചതിൽ സന്തോഷം പങ്കുവച്ച് അപർണ ബാലമുരളി കുറിച്ചു.

ADVERTISEMENT

അപർണയും സുഹൃത്ത് മഹേഷ് രാജനും നേതൃത്വം നൽകുന്ന ഇവന്റ് പ്ലാനിങ് കമ്പനിയാണ് എലീസ്യൻ ഡ്രീംസ്കേപ്പ്സ്. ചെന്നൈയിൽ നടന്ന കാളിദാസ്–താരിണി വിവാഹനിശ്ചയ ചടങ്ങിനു പിന്നിൽ മാത്രമല്ല മുന്നിലും അപർണയുടെ നിറ സാന്നിധ്യമുണ്ടായിരുന്നു. സംഗീത സംവിധായകന്‍ സുഷിൻ ശ്യാം ഒരുക്കിയ സംഗീത വിരുന്നില്‍ ഗാനം ആലപിച്ചും അപർണ അതിഥികളുടെ മനം കവർന്നു.

മാളവിക–നവനീത് വിവാഹനിശ്ചയം നടന്നത് കൂർഗിലായിരുന്നു. ചെന്നൈയിൽ പ്രളയത്തിന്റെ സാഹചര്യമായതിനാൽ വളരെ ചുരുക്കം ആളുകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ADVERTISEMENT

‘‘ആഹ്ലാദകരമായ സംഭവങ്ങളുടെ ഭംഗി കേവലം അലങ്കാരങ്ങളിലോ അതിഗംഭീരമായ ആഘോഷങ്ങളിലോ മാത്രമല്ല, അവ സൃഷ്ടിക്കുന്ന സ്നേഹത്തിലും ബന്ധത്തിലും പ്രിയപ്പെട്ട ഓർമകളിലുമാണ്. കലാകാരന്മാർ എന്ന നിലയിൽ, നിങ്ങളുടെ  ജീവിതത്തിലെ പ്രധാന ദിവസം ആ മാന്ത്രികത, ഹൃദയംഗമമായ ചിരി, സന്തോഷകരമായ കണ്ണുനീർ, കുടുംബങ്ങളെയും സുഹൃത്തുക്കളെയും ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ തൂവൽസ്പർശം എന്നിവയാൽ സന്നിവേശിപ്പിക്കുക എന്നത് മഹേഷിന്റെയും എന്റെയും പാഷൻ പ്രോജക്റ്റാണ്. നിങ്ങളുടെ സ്വപ്നങ്ങളുടെ കാൻവാസ് വരയ്ക്കുന്ന ഓരോ നിമിഷവും അഭൗമ സൗന്ദര്യത്തോടെ വരച്ചുചേർക്കുക എന്നതാണ് എലീസ്യൻ ഡ്രീംസ്കേപ്പ്സിന്റെ ലക്‌ഷ്യം’’.–അപർണ കുറിക്കുന്നു.

English Summary:

Aparna Balamurali's Event Management Elysian Dreamscapes Organised Kalidas And Malavika Jayaram Engagement Functions