ADVERTISEMENT

പ്രതിശ്രുത വധു താരിണിയുമൊത്തുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് കാളിദാസ് ജയറാം. ‘വി ഗോട്ട് എൻഗേജ്ഡ്’ എന്നായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. അനുപമ പരമേശ്വരൻ, ശ്രുതി ഹാസൻ, നൈല ഉഷ, രജിഷ വിജയൻ, മഞ്ജിമ മോഹൻ, നിക്കി ഗൽറാണി, നമിത, പ്രിയാമണി, ശിവദ, ശാന്തനു തുടങ്ങി തമിഴ്–മലയാളം ഇൻഡസ്ട്രിയിലെ നിരവധിപ്പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.

താരിണിയെ വിവാഹം ചെയ്യാൻ പോകുകയാണ് എന്ന് കഴിഞ്ഞദിവസം പൊതുവേദിയിൽ കാളിദാസ് ജയറാം തന്നെ പറഞ്ഞിരുന്നു. മോഡലായ താരിണി കലിംഗരായരുമായുള്ള പ്രണയം ഒരു പൊതുവേദിയിൽ തുറന്നു പറയുന്നതും അന്നായിരുന്നു. ഷി തമിഴ് നക്ഷത്രം 2023 അവാർഡ് നൈറ്റിൽ താരിണി കലിംഗരായര്‍ക്കൊപ്പം എത്തിയതായിരുന്നു കാളിദാസ് ജയറാം. ബെസ്റ്റ് ഫാഷൻ മോഡലിനുള്ള 2023 ലെ അവാര്‍ഡ് താരിണിക്കായിരുന്നു.

അവാർഡ് വാങ്ങിയ ഉടനെ, നിങ്ങളുടെ പിന്നില്‍ അഭിമാനത്തോടെ ഒരാളുണ്ടെന്നും അദ്ദേഹത്തെക്കുറിച്ച് ഇവിടെ പറയാതിരിക്കാൻ കഴിയില്ലെന്നും അവതാരക പറയുന്നുണ്ട്. ശേഷം കാളിദാസ് ജയറാമിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയിലെത്തിയ കാളിദാസിനോട് താരിണിയുമായുള്ള ബന്ധം എന്താണെന്ന് അവതാരക ചോദിക്കുന്നു. വിവാഹം കഴിക്കാൻ പോകു‌ന്നുവെന്നായിരുന്നു കാളിദാസിന്റെ മറുപടി. തുടർന്നാണ് സൂര്യയുടെ ശബ്ദം അനുകരിച്ച് താരിണിയെ പ്രപ്പോസ് ചെയ്തത്. താരിണി കലിംഗരായരെ കാളിദാസ് എടുത്തുയർന്ന രംഗമാണ് പ്രമോ വിഡിയോയുടെ അവസാനം കാണാനാകുന്നത്.

കഴിഞ്ഞ വർഷമാണ് താരിണിയുമായുളള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ കാളിദാസ് വെളിപ്പെടുത്തിയത്. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായ താരിണിക്കൊപ്പമുള്ള പ്രണയ ചിത്രമാണ് താരം അന്നു പങ്കുവച്ചത്. തിരുവോണദിനത്തിൽ കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും താരിണി ഉണ്ടായിരുന്നു. അതിനുശേഷം കാളിദാസിന്റെ കുടുംബത്തിലെ എല്ലാ ചടങ്ങുകളിലും താരിണിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.

വിനില്‍ സ്കറിയാ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘രജിനി’യാണ് കാളിദാസിന്റെ പുതിയ റിലീസ്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ നമിത പ്രമോദ് നായികയായി എത്തുന്നു.

English Summary:

In pics: Kalidas Kalidas Jayaram gets engaged to his longtime lover Tarini Kalingarayar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com