റിവ്യൂ ബോംബിങ് വിവാദം ബോളിവുഡിലും. ‘ക്രാക്ക്’ എന്ന തന്റെ ചിത്രത്തെക്കുറിച്ച് നല്ലതു സംസാരിക്കാന്‍ പ്രമുഖ യൂട്യൂബര്‍ ആയ സുമിത് കേഡല്‍ തന്നോട് പണം ആവശ്യപ്പെട്ടതായി നടൻ വിദ്യുത് ജാംവാല്‍. എക്സ് പ്ലാറ്റ്‌ഫോമില്‍ സുമിത് തന്നെ ബ്ലോക്ക് ചെയ്യുന്നതായി കാണിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചാണ് വിദ്യുത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിവ്യൂ ബോംബിങ് വിവാദം ബോളിവുഡിലും. ‘ക്രാക്ക്’ എന്ന തന്റെ ചിത്രത്തെക്കുറിച്ച് നല്ലതു സംസാരിക്കാന്‍ പ്രമുഖ യൂട്യൂബര്‍ ആയ സുമിത് കേഡല്‍ തന്നോട് പണം ആവശ്യപ്പെട്ടതായി നടൻ വിദ്യുത് ജാംവാല്‍. എക്സ് പ്ലാറ്റ്‌ഫോമില്‍ സുമിത് തന്നെ ബ്ലോക്ക് ചെയ്യുന്നതായി കാണിക്കുന്ന ഒരു സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചാണ് വിദ്യുത് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. 

‘‘കൈക്കൂലി ചോദിക്കുന്നതും ഒരു കുറ്റമാണ്, കൊടുക്കുന്നതും ഒരു കുറ്റമാണ് ഞാന്‍ ഇവിടെ ചെയ്യുന്ന കുറ്റം നല്‍കുന്നില്ല എന്നതാണ്. കുറ്റവാളിയെ ഞങ്ങള്‍ക്കറിയാം” എന്നാണ് വിദ്യുത് ജാംവാല്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

ഇതിന് പിന്നാലെ സുമിത്തും പോസ്റ്റുമായി രംഗത്തെത്തി. ‘‘പ്രിയപ്പെട്ടവരെ ഇത് ഏതെങ്കിലും സൂപ്പര്‍സ്റ്റാറിനോ നിലവിലെ തലമുറയിലെ താരങ്ങളെയോ ഉദ്ദേശിച്ചല്ല. ബ്രൂസ് ലീ, ജാക്കി ചാന്‍ എന്ന് സ്വയം വിശ്വസിക്കുന്ന ഒരാളെക്കുറിച്ചാണ്. ഇന്‍ഡസ്ട്രിയിലെ മിക്കവാറും എല്ലാ പ്രധാന നടന്മാരെയും ഞാന്‍ കണ്ടു, ഈ ഭ്രാന്തന്‍ കക്ഷി അല്ലാതെ എല്ലാവരും സ്‌നേഹത്തിലാണ് പെരുമാറുക. സിനിമ രംഗത്തുള്ളവര്‍ക്ക് അത് മനസിലാകും.’’–സുമിത് ട്വീറ്റ് ചെയ്തു.

ക്രാക്ക് സിനിമയുടെ വാര്‍ത്തസമ്മേളനത്തില്‍ വിദ്യുത് ജാംവാലിന് ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ചതിലുള്ള പ്രതികാരമാണ് ഈ ആരോപണമെന്നും സുമിത് പറയുന്നു.

ആദിത്യ ദത്ത് സംവിധാനം ചെയ്യുന്ന ക്രാക്ക് ഒരു ആക്‌ഷൻ ത്രില്ലറാണ്. നോറ ഫത്തേഹി നായികയാകുന്നു. അർജുൻ രാംപാൽ, ആമി ജാക്സൺ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ഇന്ത്യയിലെ ആദ്യത്തെ സാഹസിക സ്പോർട്സ് ആക്‌ഷൻ സിനിമ എന്ന വിശേഷത്തോടെയാണ് ക്രാക്ക് എത്തുന്നത്. സാഹസിക റിയാലിറ്റി ഷോയിൽ നടക്കുന്ന തട്ടിപ്പ് ആണ് സിനിമയുെട പ്രമേയം. മാർക് ഹാമിൽടൻ ഛായാഗ്രഹണം. സന്ദീപ് കുറുപ്പ് ആണ് എഡിറ്റിങ്. വിക്രം മോണ്ട്രോസ് സംഗീതം നിർവഹിക്കുന്നു.

English Summary:

Vidyut Jammwal accuses film critic of demanding bribe to praise 'Crakk'; calls him criminal