ഷാരൂഖിനും കജോളിനുമൊപ്പം നിവിൻ പോളി

നിവിൻ പോളി, ഷാരൂഖ്-കജോൾ

മലയാളത്തിൽ നിന്നല്ല തമിഴ് സിനിമയിലെ ഒരു യുവ നടനും കിട്ടാത്ത സൗഭാഗ്യമാണ് നിവിൻ പോളിയെ തേടിയെത്തിയിരിക്കുന്നത്. തെന്നിന്ത്യൻ സിനിമയെ പ്രതിനിധീകരിച്ച് ഫിലിം ഫെയർ നിവിൻ പോളിയെ ആദരിക്കുന്നു. ഫിലിം ഫെയറിന്റെ അഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് ദുബായ് രാജ്യാന്തര ചലച്ചിത്രമേളയുമായി ചേർന്നാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്. ബോളിവുഡിൽ നിന്നും ആദരിക്കുന്നത് ഷാരൂഖ്-കജോൾ ജോഡികളെയാണ്.