ഫേസ്ബുക്കിലെ തോന്ന്യാസത്തിന് നടിയുടെ വക ചുട്ട അടി

സെലിബ്രിറ്റികളുടെ ഫെയ്സ്ബുക്ക് പേജിൽ മോശം കമന്റിടുന്നതും അവർ മറുപടി കൊടുക്കുന്നതുമൊന്നും ഇക്കാലത്ത വലിയ പുതുമയല്ല. പക്ഷേ തന്റെ ഒരു ഫോട്ടോയ്ക്ക് വന്ന അശ്ലീല കമന്റിന് ചലച്ചിത്ര താരം സുബി സുരേഷ് കൊടുത്ത മറുപടി കണ്ട എല്ലാവരും ഒന്നമ്പരന്നു. ഉരുളയ്ക്കുപ്പേരി പോലെ ഒരു മറുപടി.

സുബിയ്ക്കുണ്ടായ അതേ അനുഭവം നടി ക‍ൃഷ്ണപ്രഭയ്ക്കും സംഭവിച്ചു. തന്‍റെ ചിത്രത്തില്‍ അശ്ലീല കമന്‍റ് പോസ്റ്റ് ചെയ്ത ഒരു ആരാധകന് നടിയുടെ വക ഉഗ്രനൊരു മറുപടി. ഫേസ്ബുക്കില്‍ താരങ്ങള്‍ക്കെതിരെയുള്ള ട്രോളുകളും അശ്ലീല കമന്‍റടികളും കൂടി വരുകയാണ്. ചിലര്‍ മാത്രമാണ് തങ്ങളുടെ ചിത്രങ്ങള്‍ക്ക് കിട്ടുന്ന കമന്റുകള്‍ വായിക്കുകയും ഇതിനെതിരെ പ്രതികരിക്കുകയും ചെയ്യാറുള്ളത്.

ആരാധകരോട് നിരന്തരം ഫേസ്ബുക്കിലൂടെ സംവദിക്കുന്ന താരമാണ് കൃഷ്ണപ്രഭ. പലപ്പോഴും പ്രേക്ഷകര്‍ക്ക് മറുപടിയും കൊടുക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ അശ്ലീലവാക്കുകള്‍ പറയുന്നവര്‍ക്ക് എന്തുമറുപടിയാണ് ഇവര്‍ കൊടുക്കുക. മറുപടിയിലൂടെ താരം ഉദ്ദേശിച്ചതെന്തെന്ന് അത് വായിച്ചവര്‍ക്കും കമന്‍റ് ചെയ്ത ആള്‍ക്കും മനസിലായികാണും.