ദേ അക്ഷരക്കുട്ടി പേടിപ്പിക്കുന്നു; വിഡിയോ കാണാം

ജയറാമും കണ്ണൻ താരമക്കുളവും വീണ്ടും ഒന്നിക്കുന്ന ഹൊറർത്രില്ലർ ആടുപുലിയാട്ടം റിലീസിനൊരുങ്ങുകയാണ്. മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ അക്ഷര കിഷോർ ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നു.

ഇപ്പോഴിതാ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് അക്ഷര തന്നെ സിനിമയ്ക്ക് വേണ്ടി പ്രമൊ വിഡിയോ ചെയ്തിരിക്കുന്നു. അക്ഷര തന്നെയാണ് ഈ വിഡിയോയുടെ സംവിധാനവും. മലേഷ്യയിൽ കുടുംബത്തിനൊപ്പം അവധിആഘോഷിക്കുന്നതിനിടെയാണ് അക്ഷര ഈ പ്രമൊ ചെയ്തിരിക്കുന്നത്.

അറുനൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഒരു മിത്തിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ഈ ഹൊറര്‍ ചിത്രത്തില്‍ സാൾട് ആൻഡ് പെപ്പർ ലുക്കിലാണ് ജയറാം എത്തുന്നത്. .സുധീര്‍ കരമന, എസ്.പി. ശ്രീകുമാര്‍, പാഷാണം ഷാജി, രമേശ് പിഷാരടി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍....

ഗ്രാന്റേ ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ദിനേശ് പള്ളത്ത് നിർവഹിക്കുന്നു..