സിങ്കം 3യിൽ സൂര്യയ്ക്കൊപ്പം മലയാളി ‘മാലാഖമാർ’

സൂര്യ, ആൻജെല, ആൻഡ്രിയ

ആമേൻ ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം മാലാഖമാരായി വേഷമിട്ട ഇരട്ടകുട്ടികളെ ഓർക്കുന്നില്ലേ. ആൻജെലയും ആൻഡ്രിയയും. ആമേന് ശേഷം മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഈ മിടുക്കികൾ വീണ്ടും കോളിവുഡിലേക്ക്.

ഫഹദിനൊപ്പം ആമേൻ ചിത്രത്തിൽ

തമിഴ്സൂപ്പർസ്റ്റാര്‍ സൂര്യ നായകനായി എത്തുന്ന സിങ്കം 3യാണ് ആൻജെലയുടെയും ആൻഡ്രിയയുടെയും പുതിയ ചിത്രം. തമിഴിൽ ഇവരുടെ രണ്ടാമത്തെ ചിത്രമാണിത്. ജയം രവി–അമല പോൾ ജോഡികൾ ഒന്നിച്ച നിമിർന്തു നിൽ ആയിരുന്നു ഇവരുടെ ആദ്യ തമിഴ് ചിത്രം.

തങ്ങളുടെ ഇഷ്ടതാരമായ സൂര്യയ്ക്കൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്നതിന്റെ ത്രില്ലിലാണ് രണ്ടു മിടുക്കികളും. ജനുവരി 17ന് വിശാഖപട്ടണത്ത് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.