പ്രണയദിനത്തിൽ അസിന് രാഹുലിന്റെ സർപ്രൈസ് ഗിഫ്റ്റ്

വിവാഹശേഷമുള്ള ആദ്യ പ്രണയ ദിനത്തിൽ ബോളിവുഡ് സുന്ദരി അസിന് മറക്കാനാകാത്ത സമ്മാനം നൽകി രാഹുൽ. ജനുവരി 19ന് വിവാഹിതരായ ഇരുവരുടെയും വിവാഹജീവിതത്തില്‍ ഒരുമിച്ചുള്ള ആദ്യ പ്രണയദിനം. സമ്മാനത്തേക്കാൾ ഉപരി മനസിൽ എന്നും തങ്ങി നിൽക്കുന്ന മനോഹരകാഴ്ചകളാണ് രാഹുൽ അസിനായി ഒരുക്കിയത്.

അസിൻ അറിയാതെ അതെല്ലാം ചെയ്തത് അതീവ രഹസ്യമായാണ്. വാലന്റൈൻസ് ദിനാഘോഷങ്ങളുടെ ഭാഗമായി വീടു മുഴുവൻ പൂക്കൾ കൊണ്ട് അലങ്കരിക്കുകയാണ് രാഹുൽ ആദ്യം ചെയ്തത്. ഇതോടൊപ്പം റോസാപ്പൂവും കുറച്ച് മെഴുകു തിരികളും കത്തിച്ച് കണ്ണിനും മനസിനും കുളിർമ നൽകുന്ന മനോഹര കാഴ്ചയൊരുക്കി. രാഹുൽ നേരിട്ടായിരുന്നു എല്ലാത്തിനും മേൽനോട്ടം വഹിച്ചത്. മാത്രമല്ല, ദൃശ്യങ്ങൾ എല്ലാം രാഹുൽ വീഡിയോയിൽ പകർത്തി എന്നും കണ്ട് ആസ്വദിക്കാനായി അസിന് സമ്മാനിക്കുകയും ചെയ്തു.

ഇതിന് ശേഷം അവർ പ്രണയദിനം ആഘോഷിക്കാൻ പോയത് ദ്വീപിലേക്കാണ്. ഹെലികോപ്റ്ററിൽ ദ്വീപിലേക്ക് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ അസിൻ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.