അസിൻ–രാഹുൽ ശർമ വിവാഹതിയതി

മലയാളിയും ബോളിവുഡ് താരവുമായ അസിന്റേയും മൈക്രോമാക്സ് സഹസ്ഥാപകന്‍ രാഹുൽ ശർമയുടേയും വിവാഹം നവംബർ 26 ന് ഡൽഹിയിലെ ഒരു പ്രമുഖ ഹോട്ടലിൽ നടക്കും. ലളിതമായി നടക്കുന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമേ ക്ഷണമുള്ളൂ.

വെസ്റ്റ്എൻഡ് ഗ്രീൻസിലെ ഫാംഹൗസിൽ 27 ന് റിസപ്ഷൻ നടത്തും. തുടർന്ന് മുംബൈയിലും റിസപ്ഷൻ സംഘടിപ്പിക്കും. നവംബർ 28 ന് ആയിരിക്കും ഇത്. ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.