മോഹൻലാലിനെ അനുകരിച്ച് ക്രിസ് ഗെയിൽ

മലയാളത്തിന്റെ സൂപ്പർതാരമായ മോഹൻലാലിനെ അനുകരിക്കാൻ അദ്ദേഹത്തിന്റെ ആരാധകരും മിമിക്രിക്കാരും എന്തിന് അമർ അക്ബർ അന്തോണിയിൽ പൃഥ്രിരാജ് വരെ ഒരു കൈനോക്കിയിട്ടുണ്ട്. ഇപ്പോഴിതാ നമ്മളാരും പ്രതീക്ഷിക്കാത്ത മറ്റൊരു താരം മോഹൻലാലിനെ അനുകരിച്ചിരിക്കുന്നു.

വിന്‍ഡീസിന്‍റെ വെടിക്കെട്ട് ബാറ്റ്സ്മാനായ ക്രിസ് െഗയിൽ ആണ് കക്ഷി‍. ഗെയിലിന്റെ നൃത്തവും ഡാൻസുമൊക്കെ ക്രിക്കറ്റിൽ നാം കണ്ടതാണ്, എന്നാല്‍ മിമിക്രിയിലും അദ്ദേഹം പുലിയാണെന്ന് ഈയിടെയാണ് വ്യക്തമായത്.

ഗള്‍ഫിലെ ഒരു എഫ്എം ചാനലിന്‍റെ പരിപാടിയിലായിരുന്നു ഗെയില്‍ മോഹൻലാൽ ആയത്. മോഹന്‍ലാലിന്‍റെ നരസിംഹം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ കിടിലൻ ഡയഗോല് ആയ ‘നീ പോ മോനേ ദിനേശാ’ എന്ന ഡയലോഗാണ് ക്രിസ് ഗെയില്‍ അനുകരിച്ചത്.