എനിക്കൊന്നും സംഭവിച്ചിട്ടില്ല; വാർത്തകൾ തെറ്റെന്ന് ഇന്നസെന്റ്

സിനിമാ ചിത്രീകരണത്തിനിടെ നടൻ ഇന്നസെന്റിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് സോഷ്യൽമീഡിയയിൽ വാർത്ത വന്നിരുന്നു. ബിജു മേനോൻ നായകനാകുന്ന വെള്ളക്കടുവ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് സംഭവം ഉണ്ടായതെന്നും ഇന്നസെന്റിനെ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമായിരുന്നു വാർത്തയിൽ കണ്ടത്.

എന്നാൽ ഈ വാര്‍ത്ത തെറ്റാണെന്ന് ഇന്നസെന്റ് വ്യക്തമാക്കി. നിങ്ങള്‍ കേള്‍ക്കുന്നതുപോലെ ഒരു അപകടവും തനിക്ക് സംഭവിച്ചിട്ടില്ലെന്നും ഞാന്‍ തിരുവന്തപുരത്ത് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിനുവേണ്ടി വന്നിരിക്കുകയാണെന്നും ഇന്നസെന്റ് പറഞ്ഞു.