പ്രേതത്തെ പിടിക്കാൻ ജയസൂര്യയും രഞ്ജിത്തും

കഴിഞ്ഞ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ സുസു സുധി വാത്മീകത്തിനുശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. പ്രേതം എന്നാണ് സിനിമയുടെ പേര്. പേര് സൂചിപ്പിക്കുംപോലെ ഒരു ഹൊറര്‍ കോമഡി ചിത്രമാണ്.

ജയസൂര്യവും രഞ്ജിത്തും ചേര്‍ന്ന് ഡ്രീം ആന്‍ഡ് ബിയോണ്ടിന്റെ ലേബലിലാണ് ചിത്രം നിര്‍മിക്കുന്നത്. മറ്റ് താര നിര്‍ണയം നടന്നുവരുന്നു. പുണ്യാളന്‍ അഗര്‍ബത്തീസാണ് രഞ്ജിത്തും ജയസൂര്യയും ഒന്നിച്ച ആദ്യ ചിത്രം.