വെള്ളപ്പൊക്കത്തിൽ അകപ്പെട്ട് കനിഹയും മക്കളും

തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്ന് വൻനാശനഷ്ടമാണ് സംഭവിക്കുന്നത്. തോരാമഴയിൽ ചെന്നൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നടി കനിഹയുടെ വീടും വെള്ളപ്പൊക്കത്തിൽ അകപ്പെട്ടിരിക്കുകയാണ്. 10 ദിവസമായി കനിഹയുടെ കുട്ടികളടക്കം വീട്ടിൽ തന്നെയാണ്.

നടി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്കൊന്നും ചെയ്യാനാകുന്നില്ലെന്നും ഈ അവസ്ഥയിൽ ആരോട് പരാതിപ്പെടാനാണെന്നും കനിഹ ചോദിക്കുന്നു. എന്നിരുന്നാലും ഈ അവസ്ഥിയിലും കുട്ടികൾക്കൊപ്പം ആവലാതികൾ പങ്കിടാതെ സന്തോഷത്തോടെ മുന്നേറുകയാണ് താരം.

അതേസമയം സംസ്ഥാനത്തു കെടുതികളിൽ മരിച്ചവരുടെ എണ്ണം 71 ആയി. ചെന്നൈയിൽ മാത്രം ഇന്നലെ അഞ്ചുപേർ മരിച്ചു. പത്തു വർഷത്തിനു ശേഷമാണു ചെന്നൈയിൽ ഇങ്ങനെ മഴ പെയ്യുന്നത്. വടക്കു കിഴക്കൻ മൺസൂണിനൊപ്പം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും രൂപപ്പെട്ടതാണു കാരണം.