ലിസിയുടെ യോഗ ടിപ്സ്

യോഗ ദിനത്തിൽ ആരാധകര്‍ക്ക് യോഗ ടിപ്സുമായി നടി ലിസി. ഒരുദിവസം ഇരുപത് മിനിട്ട് നേരമെങ്കിലും യോഗക്കുവേണ്ടി മാറ്റിവക്കണമെന്ന് ലിസി പറയുന്നു. അത് നിങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ലിസി ഉറപ്പു തരുന്നു.

യോഗ ഒരു അനുഭവമാണ് പരീക്ഷണമാണ്. അതിന് വിശ്വാസം ആവശ്യമില്ല. അത് അനുഭവിച്ചറിയാനുള്ള ധൈര്യം മാത്രം ഉണ്ടായാൽ‌ മതി. ഓഷോയുടെ ഈ വാക്കുകൾ എഴുതിയാണ് ലിസി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

സ്ഥിരമായി യോഗ ചെയ്യുന്ന ആളാണ് ഞാന്‍. കളരിയും യോഗ പോലെ തന്നെ നല്ലതാണ്. യോഗ പോലെ തന്നെ ഉപകാരപ്രദമായ പുരാതന കലയായ കളരിപ്പയറ്റിന് കൂടുതല്‍ പ്രചാരണം നല്‍കണമെന്നാണ് ഞാന്‍ പറയുന്നത്. അല്ലെങ്കില്‍ ഇതും നാമാവിശേഷമാകും. ലിസി പറയുന്നു.