പഴയകാല നായികമാർക്കൊപ്പം മമ്മൂട്ടി

താരസുന്ദരിമാർക്കൊപ്പം നിൽക്കുന്ന ചുള്ളനെ കണ്ടില്ലേ? മെഗാ സ്റ്റാർ മമ്മൂട്ടി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം കണ്ട് ആരാധകര്‍ പറഞ്ഞ കമന്റുകളില്‍ ഒന്നാണിത്. പഴയകാല നായികമാരായ ഉർവശി, ഭാനുപ്രിയ, ശരണ്യ എന്നിവർക്കും ജ്യോതികയ്ക്കും ഒപ്പമാണ് മമ്മൂട്ടി നിൽക്കുന്നത്.

വാഗമണ്ണിൽവച്ചായിരുന്നു ഈ കൂടിക്കാഴ്ച. മമ്മൂട്ടി നായകനാകുന്ന ദ് ഗ്രേറ്റ് ഫാദർ എന്ന സിനിമയുടെ ചിത്രീകരണം വാഗമണ്ണിൽ പുരോഗമിക്കുകയാണ്. ഇതേ ലൊക്കേഷനിൽ തന്നെയായിരുന്നു ജ്യോതിക പ്രധാനകഥാപാത്രമായി എത്തുന്ന മഗളിര്‍ മട്ടും എന്ന സിനിമയുടെ ചിത്രീകരണവും. ജ്യോതിക നായികയാകുന്ന സിനിമയിെല മറ്റുതാരങ്ങളാണ് ഉര്‍വശി, ശരണ്യ, ഭാനുപ്രിയ എന്നിവർ. ഇതിനിടെയാണ് ഇവർ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇവരിൽ ജ്യോതിക ഒഴിച്ച് മറ്റെല്ലാവരുടെയും നായകനായി മമ്മൂട്ടി വേഷമിട്ടിട്ടുണ്ട്.