പീഡനക്കാർക്ക് നൽകേണ്ടത് വേദന നിറഞ്ഞ മരണം: മീര ജാസ്മിൻ

സ്ത്രീകളെ പീഡിപ്പിക്കുന്നവർക്കു നൽകേണ്ടതു പതുക്കെയുള്ള, വേദന നിറഞ്ഞ മരണമാണെന്ന് നടി മീര ജാസ്മിൻ. മുറിവേൽക്കുമ്പോൾ അനുഭവിക്കുന്ന വേദന പ്രതിയും അറിഞ്ഞിരിക്കണം. പക്ഷേ, ഇപ്പോൾ നടക്കുന്നത് അങ്ങനെയല്ലെന്നും മീര പറയുന്നു.

ജയിലിലേക്കു പോകുന്ന പ്രതികൾ കുറച്ചു നാളുകൾ കഴിയുമ്പോൾ മിടുക്കന്മാരും സുന്ദരന്മാരുമായി ചാനൽ ക്യാമറയ്ക്കു മുന്നിൽ എത്തുന്നു. അപ്പോൾ ഈ ജയിൽജീവിതത്തിൽനിന്ന് അവരെന്താണു പഠിക്കുന്നത്. മീര ചോദിക്കുന്നു.