മോഹൻലാലിന്റെ വീട്ടിൽ ആനക്കൊമ്പ് ‌;ഹർജി തള്ളി ഹൈക്കോടതി

മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസ് സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി.

42 മാസമായി നടക്കുന്ന അന്വേഷണത്തിൽ അറസ്റ്റ് ഉൾപ്പെടെ പതിവു നടപടികൾക്കു വനം അധികൃതർ മടിക്കുകയാണെന്നു ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശി എ.എ. പൗലോസ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.