ദൃശ്യത്തിന് ശേഷം മോഹൻലാലിനൊപ്പം വീണ്ടും മീന

ദൃശ്യത്തിനുശേഷം മീന വീണ്ടും മോഹൻ‌ലാലിന്റെ നായികയാവുന്നു. വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മീന വീണ്ടും മോഹൻലാലിനൊപ്പം അഭിനയിക്കുന്നത്. ജനുവരിയിൽ ചിത്രീകരണം തുടങ്ങും.

കോമഡി ചിത്രമായിരിക്കും. മോഹൻലാൽ പഞ്ചായത്ത് സെക്രട്ടറിയായിട്ടായിരിക്കും അഭിനയിക്കുക. ഒരു പഞ്ചായത്ത് ഒാഫീസിനെ ചുറ്റിപ്പറ്റി നടക്കുന്ന കാര്യങ്ങളായിരിക്കും ചിത്രത്തിലുണ്ടാവുക.