മോഹൻലാലിന്റെയും പ്രിയദർശന്റെയും ‘ജഗതി’ ഡബ്സ്മാഷ്

ഇതാ വീണ്ടും ഡബ്സ്മാഷ് തരംഗവുമായി മോഹൻലാലും പ്രിയദർശനും. കിലുക്കം സിനിമയിലെ ജഗതിയും മോഹൻലാലും തമ്മിലുള്ള രസകരമായ സംഭാഷണമാണ് ഇരുവരും ഡബ്സ്മാഷിലൂടെ പുനരവതരിപ്പിച്ചിരിക്കുന്നത്.

മോഹൻലാൽ നായകനായി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായും കൂടിയാണ് ഇങ്ങനെയൊരു ഡബ്സ്മാഷുമായി ഇരുവരും എത്തിയത്.

മോഹൻലാൽ–പ്രിയദർശൻ സിനിമകളിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗുകൾ ഡബ്സ്മാഷ് ആയി ചെയ്ത് ഒപ്പം അണിയറപ്രവർത്തകർക്ക് അയച്ചുകൊടുക്കുക. ഏറ്റവും മികച്ച ഡബ്സ്മാഷിന് സമ്മാനവും ഇവർ ഏർപ്പെടുത്തിയിട്ടുണ്ട്.