വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടി കേരളത്തില്‍ ക്ലച്ച് പിടിക്കില്ലെന്ന് മുകേഷ്

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേതൃത്വം കൊടുക്കുന്ന പുതിയ പാർട്ടിക്കെതിരെ മുകേഷ്. വെള്ളാപ്പള്ളി നടേശന്റെ പുതിയ പാര്‍ട്ടി കേരളത്തില്‍ ക്ലച്ച് പിടിക്കില്ലെന്ന് മുകേഷ് പറഞ്ഞു. വെള്ളാപ്പള്ളി ചെയ്യുന്നത് ഗുരുധര്‍മമല്ല. പുതിയ പാര്‍ട്ടി ഉണ്ടാക്കിയത് കണ്ട് അതിന്റെ പിറകെ ആളുകള്‍ പോകുമെന്ന് കരുതുന്നില്ലെന്നും മുകേഷ് പറഞ്ഞു.

വെള്ളാപ്പള്ളിയുടേത് ഗുരുധര്‍മമല്ലെന്ന് സാധാരണ ജനങ്ങള്‍ക്ക് അറിയാം. വെള്ളാപ്പള്ളി പാര്‍ട്ടി തുടങ്ങി എന്ന് കരുതി ആരും സ്വന്തം പാര്‍ട്ടി വിട്ട് അതിന്റെ പിറകെ പോകുമെന്ന് ലോകത്താരും വിശ്വസിക്കുന്നില്ലെന്നും മുകേഷ് പറഞ്ഞു.

തിരുവനന്തപുരത്തു ശംഖുമുഖം കടപ്പുറത്ത് സമത്വ മുന്നേറ്റ യാത്ര സമാപന സമ്മേളനത്തിനെത്തിലാണ് എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയായി ഭാരത് ധര്‍മ ജനസേന എന്ന പേരില്‍ പുതിയ പാര്‍ട്ടി വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്.