‘നാളത്തെ നഗരം’ ഇന്നത്തെ ഷോർട്ട് ഫിലിം

പോസ്റ്റർ

കൊച്ചി മെട്രോ എന്ന സംരംഭത്തെ ആസ്പദമാക്കി അതിനെ സന്തോഷത്തോടെ വരവേൽക്കാം എന്നുള്ള ആശയത്തിൽ നിർമിച്ച നാല് മിനിറ്റ് ദൈർഘ്യമുള്ള ഹൃസ്വ ചിത്രമാണ് നാളത്തെ നഗരം. ജോ എന്ന ചെറുപ്പക്കാരനിലൂടെ കൊച്ചി മെട്രോയെ നോക്കിക്കാണുകയാണ് ഇതിൽ സംവിധായകൻ. മെട്രോയുടെ പ്രവർത്തനം ആരംഭിച്ചതിനു ശേഷം ഉള്ള കഥാമുഹൂർത്തങ്ങളും നിർണായകമായ രീതിയിൽ ഈ ചിത്രത്തിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നു

ഇന്നത്തെ ഒരു പാട് ചെറുപ്പക്കാരെ പ്രതിനിധീകരിക്കുന്ന ഒരു വ്യക്തി ആണ് ജോ. ജോ എന്ന വ്യക്തിക്ക് മെട്രോയോടും മെട്രോ പണിയോടുമുള്ള നിഷേധ കാഴ്ചപ്പാടും പിന്നീട് അഭിമുഖീകരിക്കുന്ന സാഹചര്യം കൊണ്ട് ഉണ്ടാവുന്ന തിരിച്ചറിവും ആണ് ഇതിന്റെ പ്രമേയം. മെട്രോയോടു തന്റെ കാഴ്ചപ്പാട് തെറ്റായിപ്പോയി എന്ന് മനസിലാക്കുന്ന ജോയിൽ ചിത്രം തീരുമ്പോൾ, നമ്മുടെ എല്ലാവരുടെയും കാഴ്ചപ്പാട് മാറണം എന്നും, നാളത്തെ നഗരത്തെ കൊച്ചി മെട്രോയ്ക്ക് ഒപ്പം വരവേൽക്കാം എന്നുമുള്ള സന്ദേശവും നൽകുന്നു.