പുതിയ നടന്മാരെ ഭയക്കുന്നില്ല: പൃഥിരാജ്

മലയാളസിനിമയിലെ പുതിയ നടന്മാരെയും മാറ്റങ്ങളെയും ഞാന്‍ ഭയപ്പെടുന്നില്ലെന്ന് പൃഥ്വിരാജ്. പലരും വന്നു പോകുന്നു. എല്ലാവരും അവസാനം വരെ പോകുന്നില്ല. ഇനിയും പലരും വരാനുണ്ട്. ഞാനിനിയും ഒരുപാട് പേരെ പ്രതീക്ഷിക്കുന്നു. പൃഥിരാജ് പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം വ്യക്തമാക്കിയത്.

2004ല്‍ പുറത്തിറങ്ങിയ അകലെ എന്ന ചിത്രത്തിന് ശേഷം ശ്യാമപ്രസാദുമായി പൃഥ്വി വീണ്ടും ഒന്നിച്ച ചിത്രമാണ് ഇവിടെ. ഒരു പരീക്ഷണ ചിത്രമാണ് ഇവിടെയെന്നും അതു തന്നെയാണ് ഈ ചിത്രം ഏറ്റെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചതെന്നും പൃഥ്വി പറഞ്ഞു. എന്താണ് ഈ ചിത്രത്തിന് വേണ്ടി ചെയ്യാന്‍ പോകുന്നതെന്ന ധാരണ എനിക്കുണ്ടായിരുന്നു. സ്‌ക്രിപ്റ്റിനോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. പൃഥ്വി പറഞ്ഞു.

ഞാനൊരു കൂട്ടുകെട്ടിന്‍റെ ഭാഗവുമല്ലെന്നും പൃഥ്വി പറയുന്നു. ഒപ്പം ജോലി ചെയ്ത എല്ലാ സംവിധായകരുമായി നല്ല ബന്ധം സൂക്ഷിക്കാറുണ്ട്. നമ്മള്‍ നല്ലൊരു സിനിമ ചെയ്താല്‍ സംവിധായകര്‍ നമ്മളെ ഇങ്ങോട്ട് വന്ന് കാണും. ഒരു സൗഹൃദത്തിന്റെയും പുറത്ത് സിനിമ ചെയ്യേണ്ടതില്ല. പൃഥ്വി പറഞ്ഞു.

ചേട്ടന്‍ ഇന്ദ്രജിത്തുമായാണ് സിനിമാ ചര്‍ച്ചകള്‍ നടത്തുക. സിനിമയെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കും. സിനിമയെ കുറിച്ച് പറയാന്‍ ഞങ്ങള്‍ക്ക് ഒരുപാട് വിഷയങ്ങളുണ്ട്. പൃഥ്രി പറഞ്ഞു. കൂടാതെ അച്ഛന്‍ എന്ന ജീവിതത്തിലെ പുതിയ ഘട്ടം വളരെയധികം ആസ്വദിക്കുന്നുണ്ടെന്നും പൃഥ്വി പറഞ്ഞു.

എന്നു നിന്‍റെ മൊയ്തീന്‍, ഡബിള്‍ ബാരല്‍, അനാര്‍ക്കലി എന്നിവയാണ് പൃഥ്വിയുടെ പുതിയ ചിത്രങ്ങള്‍.