നോട്ട്ബുക്ക് നായിക മരിയ റോയ് വിവാഹിതയാകുന്നു

റോഷന്‍ ആന്‍ഡ്രൂസ് ചിത്രമായ നോട്ട്ബുക്കിലൂടെ മലയാളസിനിമയിലെത്തിയ മരിയ റോയ് വിവാഹിതയാകുന്നു. ലളിത്-മേരി ദമ്പതികളുടെ മകളായ മരിയ ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത ഒരു മുഖമായി മാറിയ താരമാണ്.

വിദേശമലയാളി ദമ്പതികളുടെ മകനായ സമിത്ത് ആണ് വരന്‍. മെയ് 18ന് കൊച്ചിയിലെ ലെമെറിഡിയിലാണ് വിവാഹം. പ്രശസ്ത വനിതാക്ഷേമപ്രവര്‍ത്തകയും വിദ്യാഭ്യാസവിദഗ്ദ്ധയുമായ മേരി റോയിയുടെ കൊച്ചുമകളാണ് മരിയ. പ്രശസ്തഎഴുത്തുകാരിയും ബുക്കര്‍പ്രൈസ് ജേതാവുമായ അരുന്ധതി റോയ് മരിയയുടെ പിതൃസഹോദരിയാണ്.

നോട്ട്ബുക്കിലൂടെ സിനിമയിലെത്തിയ മരിയ എന്നാല്‍ പിന്നീട് സിനിമയില്‍ അത്ര സജീവമായില്ല. ജയസൂര്യ-അനൂപ് മേനോന്‍ ചിത്രമായ ഹോട്ടല്‍ കാലിഫോര്‍ണിയ, മുംബൈ പൊലീസ് എന്നീ ചിത്രങ്ങളിലാണ് മരിയ അവസാനമായി പ്രത്യക്ഷപ്പെട്ടത്.