ധ്യാൻ ശ്രീനിവാസന്റെ ത്രില്ലർ; ഒരേ മുഖം ടീസർ

ധ്യാൻ ശ്രീനിവാസനും അജു വർഗീസും പ്രധാനവേഷങ്ങളിലെത്തുന്ന ഒരേ മുഖം എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ബാക്ക് വാട്ടര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജയലാല്‍ മേനോനും അനില്‍ വിശ്വാസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നവാഗതനായ സജിത് ജഗദ് നന്ദന്‍ സംവിധാനം ചെയ്യുന്നു.

മണിയന്‍പിള്ള രാജു, ചെമ്പന്‍ വിനോദ് ജോസ്, ബാലാജി, ശ്രീജിത്ത് രവി, , ഇന്ദ്രന്‍സ്, സന്തോഷ് കീഴാറ്റൂര്‍, കണാരന്‍ ഹരീഷ്, പ്രയാഗ മാര്‍ട്ടിന്‍, ഗായത്രി സുരേഷ്, അഭിരാമി, ദേവി അജിത്, കൃഷ്ണപ്രഭ തുടങ്ങിയവരും പ്രധാനതാരങ്ങളാണ്.

എണ്‍പതുകളിലെ കൊളേജ് കാലഘട്ടമാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. സസ്പൻസും ആക്ഷനും നിറഞ്ഞ ഒരേ മുഖം ഒരു ത്രില്ലറാണ്.