പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ചകളുമായി പത്തേമാരി

കുഞ്ഞനന്തന്റെ കട’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സലിം അഹമ്മദും ഒരുമിക്കുന്ന ‘പത്തേമാരി ‘ വെള്ളിയാഴ്ച്ച തിയേറ്ററിൽ എത്തുന്നു. പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ചകളുമായി എത്തുന്ന ചിത്രത്തിൽ ജുവൽ മേരിയാണ് നായിക.

ചിത്രത്തെക്കുറിച്ച് സലിം അഹമദ് പറയുന്നു- അൻപത് വർഷങ്ങൾ പിന്നിട്ട മലയാളികളുടെ പ്രവാസ ജീവിതത്തിന്റെ ഏടുകൾ നാല് കാലഘട്ടങ്ങളിലൂടെവരച്ചുകാട്ടുന്നു എന്നതാണ് ‘പത്തേമാരി’യുടെ പ്രത്യേകത. യുദ്ധം,ഭീകരത, പ്രകൃതി ദുരന്തം തുടങ്ങിയവയാണ് വിവിധകാലഘട്ടങ്ങളിലെ മനുഷ്യ പാലായനങ്ങൾക്ക് കാരണമായിട്ടുള്ളത് തനിക്കും കുടുംബത്തിനും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ എന്ന പ്രതീക്ഷയാണ് മലയാളിയുടെ ഗൾഫ്‌ പാലായനത്തിന് കാരണമായത്‌.

മൂന്നോ നാലോമണിക്കൂറിനുള്ളിൽ ഗൾഫിൽ എത്താനുള്ള സൌകര്യം ഇന്നുണ്ട്. കുടുംബത്തോടൊപ്പം വേണെമെങ്കിലും ജോലിഅന്വേഷിച്ചു അവിടെയെത്താം, ഇഷ്ടപ്പെട്ട ജോലി ലഭിച്ചില്ലെങ്കിൽ തിരികെ പോരാം.അറുപതുകളിൽ മലയാളിയുടെ ഗൾഫ് കുടിയേറ്റം ആരംഭിക്കുന്ന കാലഘട്ടത്തിൽ നാൽപ്പത് മണിക്കൂറുകളോളം നീണ്ട യാത്രയാണ് ഗൾഫ് രാജ്യങ്ങളിലെത്താൻ വേണ്ടിയിരുന്നത്. പാസ്പോർട്ടോ വിസയോ മറ്റു തിരിച്ചറിയൽ രേഖകളോ പോലും കയ്യിൽഇല്ലാതെ, ഗൾഫിൽ എത്തിച്ചേരുമോ എന്നുപോലും ഉറപ്പില്ലാത്ത സാഹസിക യാത്ര. നൂറു ശതമാനം പ്രവാസത്തിന്റെ കഥയാണ്‌ ‘പത്തേമാരി’ പറയുന്നത് ‘പത്തേമാരി’ എല്ലാ വിഭാഗം പ്രേക്ഷകർക്കും നൂറ് ശതമാനം ആസ്വദിക്കാൻ കഴിയുന്ന ചിത്രമായാണ് ‘പത്തേമാരി’ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ കഥാപരിസരങ്ങളും കഥാപാത്രങ്ങളും ഓരോ മലയാളിക്കും ഏറെപരിചിതമായവയാണ്.

എന്റെ മുൻ ചിത്രങ്ങളെക്കാൾ കൊമേഴ്സ്യൽ വാല്യു ഉള്ളതാണ് ‘പത്തേമാരി’ . ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് ‘പത്തേമാരി’ ഇതിനകം കണ്ടു കഴിഞ്ഞ ആളുകൾ പറഞ്ഞത് ഈ ചിത്രത്തിൽ മമ്മൂട്ടി ഇല്ല,പള്ളിക്കൽ നാരായണനേഉള്ളു എന്നാണ്.അത്ര തന്മയത്വത്തോടെയും സൂക്ഷ്മതയോടെയുമാണ്‌ അദ്ദേഹം ഈ കഥാപാത്രത്തെഅവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയോടൊപ്പം രണ്ടാമത്തെ ചിത്രമാണ് ‘പത്തേമാരി’. നല്ല സിനിമകളോട് സഹകരിക്കുവാൻ ഏറ്റവുമധികം മനസ്സുകാണിക്കുന്ന നടനാണ്‌ മമ്മൂക്ക.അദ്ദേഹത്തിന്റെപിന്തുണയും പ്രോത്സാഹനവും ഈ ചിത്രത്തിന്റെ പൂർത്തീകരണത്തിന് ഏറെ സഹായകമായിട്ടുണ്ട്.