ആരാധകന് പൃഥ്വിയുടെ ചങ്കിൽത്തൊട്ടുള്ള മറുപടി

തെന്നിന്ത്യമുഴുവൻ ആരാധകരുള്ള താരമാണ് പൃഥ്വിരാജ്. ഫെയ്സ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും ആരാധകരുമായി സംവദിക്കാൻ പൃഥ്വി സമയം കണ്ടെത്താറുണ്ട്.

തന്റെ ആരാധകരെ ഏറ്റവുമധികം പിന്തുണക്കുന്ന താരം കൂടിയാണ് പൃഥ്വി. എന്നാൽ എല്ലാവരുടെ കമന്റുകൾക്ക് മറുപടി കൊടുക്കാൻ സമയം കിട്ടാറില്ല. അങ്ങനെയൊരു കൊച്ചുപരാതിയുമായി ഒരു കടുത്ത ആരാധകൻ ട്വിറ്ററിലൂടെ പൃഥ്വിയുടെ അടുത്തെത്തി.

‘എല്ലാവർക്കും മറുപടി കൊടുക്കും, റി ട്വീറ്റും ചെയ്യും. ഞാനും രാജുവേട്ടന്റെ ആരാധകനാ...ചോദിച്ചാ ചങ്കു പറിച്ചു തരുന്ന ആരാധകൻ’...ഇങ്ങനെയായിരുന്നു ബിജോയ് എന്ന ആരാധകൻ ട്വീറ്റ് ചെയ്തത്.

ഉടൻ എത്തി പൃഥ്വിയുടെ മറുപടി...‘ചങ്കു വേണ്ട....സ്നേഹം മതി’ എന്നായിരുന്നു പൃഥ്വിയുടെ ആ സ്വീറ്റ് മറുപടി.