പൃഥ്വിരാജ്–വിമൽ ബിഗ്ബഡ്ജറ്റ് ചിത്രം ‘കർണൻ’ ?

പൃഥ്വിരാജ്, ആർ എസ് വിമൽ

എന്നു നിന്റെ മൊയ്തീൻ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആർ എസ് വിമലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു. ചരിത്രപ്രാധാന്യമുള്ള ചിത്രം മഹാഭാരതവുമായി ബന്ധപ്പെട്ട് കിടക്കുന്നു. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ചാകും ചിത്രം പറയുക.

45 കോടി മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രം വേണുവാണ് നിർമിക്കുന്നത്. ഗംഗ, ഹരിദ്വാർ എന്നിവടങ്ങളിലായിരിക്കും സിനിമയുടെ ലൊക്കേഷൻ. ചിത്രത്തിന്റെ ലൊക്കേഷൻ തേടി വിമൽ ഈ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. സിനിമയ്ക്ക് കർണൻ എന്നു പേരിട്ടതായി റിപ്പോർട്ട് ഉണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം 15ന് ദുബായിയിലെ ബുർജ് അല്‍ അറബ് ഹോട്ടലിൽവച്ച് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും.

പൃഥ്വിരാജ് അല്ലാതെ തമിഴിൽ നിന്നും പ്രശസ്തതാരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിൽ സായി പല്ലവി നായികയായി എത്തുന്നുവെന്ന വാർത്ത സംവിധായകൻ നിഷേധിച്ചിട്ടുണ്ട്. ദുബായിയിലെ പ്രമുഖ വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമിക്കുന്നത്.