പുലിമുരുകൻ വേട്ടയ്ക്കിറങ്ങി; പ്രേക്ഷക പ്രതികരണം

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായാണ് പുലിമുരുകൻ എത്തുന്നത്. ഘോഷയാത്രയും പാലഭിഷേകവും ചെണ്ടമേളവും ഒക്കെയായി വൻ വരവേൽപ്പ് ആണ് പുലിമുരുകന് ആരാധകർ നൽകിയത്.

രാവിലെ എട്ടു മണിക്കാണു പുലിമുരുകന്റെ ആദ്യ ഷോ ആരംഭിക്കുന്നത്. ഇന്ത്യ ഒട്ടാകെ മുന്നൂറോളം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

ടോമിച്ചൻ മുളകുപാടമാണു ചിത്രം നിർമിച്ചിരിക്കുന്നത്. കമാലിനി മുഖർജിയാണു നായികയായി എത്തുന്നത്. പുലികളുമായുള്ള ഫൈറ്റ് സീനുകൾക്കായി സംഘം വിയറ്റ്നാമിൽ ചിത്രീകരണം നടത്തിയിരുന്നു.

കേരളത്തില്‍ 160 കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് പുറത്ത് 165 കേന്ദ്രങ്ങളിലുമാണ് ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യുന്നത്. 18 ദിവസമെടുത്താണ് പുലിമുരുകന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ചിത്രീകരിച്ചത്.

ഐ, ബാഹുബലി, യന്തിരന്‍, ശിവാജി തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്ത പീറ്റര്‍ ഹെയ്നാണ് പുലിമുരുകന്റെ സ്റ്റണ്ട് ഡയറക്ടര്‍.