ഷൂട്ടിങ്ങിനിടെ റിയാസ് ഖാനു നേരെ മുട്ടയേറ്

സിനിമാ ചിത്രീകരണത്തിനിടയിൽ നടൻ റിയാസ് ഖാന് നേരെ ചീമുട്ടയെറിഞ്ഞതായി പരാതി. കറുകച്ചാൽ ബസ് സ്‌റ്റാൻഡിൽ ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണ് സംഭവം.

രാജു ചമ്പക്കര സംവിധാനം ചെയ്യുന്ന തമിഴ്, മലയാളം സിനിമയായ ‘ചിന്നദാദ’യുടെ ചിത്രീകരണത്തിനിടയിലാണ് റിയാസ് ഖാന് നേരെ സാമൂഹിക വിരുദ്ധരിലാരോ മുട്ട എറിഞ്ഞത്. നാട്ടുകാരുടെ സഹായത്തോടെ എറിഞ്ഞയാളെ പിടിക്കാൻ ശ്രമിച്ചെങ്കിലും എറിഞ്ഞയാൾ ഓടി രക്ഷപ്പെട്ടു.

ചിത്രീകരണം അലങ്കോലപ്പെടുത്താൻ ശ്രമിച്ച സാമൂഹികവിരുദ്ധരുടെ ശ്രമത്തിൽ നിർമാതാവ് എൻ. ഗോപാല കൃഷ്‌ണനും അണിയറ പ്രവർത്തകരും പ്രതിഷേധിച്ചു.