വരുൺ തേജ ചിത്രത്തിൽ സായ് പല്ലവി?

അടുത്ത ചിത്രത്തിലേക്ക് തെലുങ്ക് സംവിധായകൻ ശേഖർ  കമൂല സായി പല്ലവിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. വരുൺ തേജയാണ് നായകൻ. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇക്കാര്യത്തിനായി സായിയെ ബന്ധപ്പെട്ടിരുന്നു. ഔദ്യോഗികമായി താരം ഇക്കാര്യത്തിൽ ഉറപ്പു നൽകിയിട്ടില്ല. ജോർജിയയിൽ നിന്ന് അടുത്തിടെ എംബിബിഎസ് പൂർത്തിയാക്കിയ സായി സിനിമയിലെ തന്റെ ഭാവിയെ പറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. സായിയെ തേടി വേഷങ്ങൾ അനവധിയെത്തുന്നുണ്ട്. ഈ സിനിമയിൽ വേഷമിട്ടാൽ തെലുങ്ക് ചിത്രത്തിൽ സായിയുടെ അരങ്ങേറ്റമാകുമത്. 

തെലുങ്ക് പെൺകുട്ടിയുമായി പ്രണയത്തിലാകുന്ന പ്രവാസിയുടെ കഥ പറയുന്ന ചിത്രമനാണ് കമുല ഒരുക്കുന്നത്. ഓഗസ്റ്റിലോ സെപ്റ്റംബറിലോ ചിത്രീകരണം ആരംഭിക്കും.

അൽഫോൺസ് പുത്രന്റെ പ്രേമമെന്ന ചിത്രത്തിലൂടെയാണ് സായി പല്ലവി സിനിമാ ലോകത്തേക്കെത്തുന്നത്. അതിനു ശേഷം ദുൽക്കർ സൽമാന്റെ നായികയായി കലി എന്ന സിനിമയിലും നായികയായി.