കേട്ടതെല്ലാം കെട്ടുകഥ; സംവൃത സുനില്‍

നടീ-നടന്മാരെപ്പറ്റി എന്തും വാര്‍ത്തയും കൊടുക്കാം എന്ന രീതിയിലാണ് സോഷ്യല്‍മീഡിയയുടെ പോക്ക്. സംവൃത സുനില്‍ വിവാഹ മോചിതയാകുന്നു എന്നും മറ്റും വ്യാജ വാര്‍ത്തകള്‍ വന്നിട്ട് അത്രയധികം നാളുകളായിട്ടില്ല. ഇതിനൊക്കെ മറുപടിയുമായി സംവൃത തന്നെ നേരിട്ട് രംഗത്തെത്തി. ‘മലയാളസിനിമയിലെ മറ്റൊരു നായികയും വിവാഹമോചനത്തിലേക്ക് എന്നു പറഞ്ഞായിരുന്നു പ്രചരണം. ഈ പോസ്റ്റ് കണ്ട് ആദ്യം ഞങ്ങളൊന്ന് ഞെട്ടിയെന്നും പിന്നീട് കുറേ ചിരിച്ചെന്നും സംവൃത പറയുന്നു.

എന്നാല്‍ നാട്ടില്‍ അടുത്തബന്ധുക്കള്‍ക്ക് പോലും സംശയമായി. ഇനി ഇവരു തമ്മില് എന്തേലും കുഴപ്പമുണ്ടോ എന്ന് സംശയിച്ചവരും ഉണ്ട്. ഞങ്ങളുടെ രണ്ടുപേരുടെയും വീട്ടുകാര്‍ ഫോണ്‍കോള്‍ അറ്റന്‍ഡ് ചെയ്ത് മടുത്തു. അവസാനമാണ് ഫേസ്ബുക്ക് പോസ്റ്റ് ഇടേണ്ടി വന്നത്. ‘ഇതുവെറും നുണയാണ്. ഞങ്ങള്‍ ഹാപ്പിയാണെന്ന്.’ എന്താ ചെയ്ക. ഓരോ ആളുകള് ഇങ്ങന നടക്കാണ്, മറ്റുള്ളവരുടെ കുടുംബത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ , ഉണ്ടാക്കണോ എന്നെല്ലാം ചിന്തിച്ച്. മറ്റുള്ളവരെ ദ്രോഹിച്ചിട്ട് അവര്‍ക്കെന്തു ഗുണമാണാവോ കിട്ടുന്നത്. സംവൃത പറയുന്നു.

വനിതയക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവൃത ഇതേക്കുറിച്ച് പ്രതികരിച്ചത്.