സാന്ദ്രയുടെ വിവാഹവിഡിയോ; ടീസർ കാണാം

നടിയും നിർമാതാവുമായ സാന്ദ്ര തോമസിന്റെ വിവാഹവിഡിയോ ടീസർ പുറത്തിറങ്ങി. വരനും വധുവുമൊത്തുള്ള മനോഹരനിമിഷങ്ങൾ കോർത്തിണക്കിയ 54 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ടീസറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

നിലമ്പൂർ എടക്കര സ്വദേശി തയ്യിൽ വിൽസൺ ജോൺ തോമസാണ് സാന്ദ്രയുടെ ഭർത്താവ്. ജൂലൈ 11ന് നിലമ്പൂർ എടക്കര മുണ്ട ഇമ്മാനുവേൽ മാർത്തോമ പള്ളിയിലായിരുന്നു വിവാഹം. വ്യവസായിയും എറണാകുളത്ത് ഈവന്റ് മാനേജ്മെന്റ് കമ്പനി ഉടമയുമാണ് വിൽസൺ.