മൊയ്തീന് വേണ്ടി വണ്ണംകുറച്ച് ടൊവീനോ

ടൊവീനോ തേമസ്

വെറും 38 ദിവസം കൊണ്ട് ശരീരഭാരം കുറച്ച് കിടിലന്‍ ലുക്കില്‍ ടൊവീനോ. പൃഥ്വിരാജ് നായകനായി എത്തുന്ന എന്നു നിന്‍റെ മൊയ്തീന്‍ സിനിമയ്ക്ക് വേണ്ടിയായിരുന്നു ടൊവീനോയുടെ മേയ്ക്ക് ഓവര്‍.

നടന്‍ ഉണ്ണി മുകുന്ദനാണ് തന്‍റെ അടുത്ത സുഹൃത്ത് കൂടിയായ ടൊവീനോയുടെ മേക്ക്ഓവര്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. മലയാളസിനിമയിലെ മികച്ച ശരീരമുള്ള നടനമാരില്‍ ഒരാളാണ് ടൊവീനോയെന്ന് ഉണ്ണി പറയുന്നു. ടൊവീനോയ്ക്കും സിനിമയ്ക്കും എല്ലാ ആശംസകളും നേരുന്നുവെന്നും ഉണ്ണി പറഞ്ഞു.

ചിത്രത്തില്‍ അപ്പുവേട്ടന്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് ടൊവീനോ അവതരിപ്പിക്കുന്നത്. നേരത്തെ സെവന്‍ത് ഡേ എന്ന ചിത്രത്തില്‍ പൃഥ്വിയ്ക്കൊപ്പം ടൊവീനോ എത്തിയിരുന്നു. പെരുംപറന്പില്‍ അപ്പു എന്നാണ് ടൊവീനോയുടെ കഥാപാത്രത്തിന്‍റെ പേര്.