പതിവ് ബോളിവുഡ് നായകൻ - നായിക കോംമ്പിനേഷനെ ഉടച്ചുവാർക്കുന്ന, നായികമാർ മാത്രം അരങ്ങ് വാഴുന്ന സിനിമയാണ് ത്രിഭംഗ. കജോൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ മികച്ച അഭിപ്രായം നേടിയാണ മുന്നേറുന്നത്. ∙ തലമുറകളുടെ ത്രിഭംഗ നടി രേണുക ഷഹാന സംവിധാനം ചെയ്ത 'ത്രിഭംഗ' തുറന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിവ് ബോളിവുഡ് നായകൻ - നായിക കോംമ്പിനേഷനെ ഉടച്ചുവാർക്കുന്ന, നായികമാർ മാത്രം അരങ്ങ് വാഴുന്ന സിനിമയാണ് ത്രിഭംഗ. കജോൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ മികച്ച അഭിപ്രായം നേടിയാണ മുന്നേറുന്നത്. 

ADVERTISEMENT

∙ തലമുറകളുടെ ത്രിഭംഗ 

ADVERTISEMENT

നടി രേണുക ഷഹാന സംവിധാനം ചെയ്ത 'ത്രിഭംഗ' തുറന്നു കാട്ടുന്നത് 3 പെൺതലമുറകളുടെ ജീവിതമാണ്. അനുരാധ എന്ന കേന്ദ്ര കഥാപാത്രമായി കജോൾ എത്തുമ്പോൾ അനുവിന്റെ മകളായി മാഷയും (മിഥില പാൽക്കർ) അമ്മ നയൻതാരയും (തൻവി അസ്മി) ഒപ്പമുണ്ട്. നയൻതാരയിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. നയൻതാര ആപ്ത്തെ ഹിന്ദി സാഹിത്യ രംഗത്തെ മികച്ച എഴുത്തുകാരിൽ ഒരാളാണ്. തന്റെ ആത്മകഥയുടെ പൂർത്തികരണത്തിലേക്ക് എത്തുമ്പോൾ ബ്രെയിൻ സ്ട്രോക്കിനെ തുടർന്നു ഇവർ ആശുപത്രിയിലാകുന്നു. വിവരമറിഞ്ഞ് ബോളിവുഡിലെ പ്രശസ്ത നടിയായ മകൾ അനുരാധയും പേരക്കുട്ടി മാഷയും ആശുപത്രിയിലെത്തുന്നതോടെ കഥ ആരംഭിക്കുകയായി. പിന്നെ പ്രേക്ഷകനെ സ്വീകരിക്കുന്നത് അമ്മ- മകൾ ബന്ധത്തിലുണ്ടാകുന്ന വിള്ളലുകളും ആ വിള്ളലുകൾക്കു പിന്നിലുള്ള യഥാർഥ കാരണങ്ങളുമാണ്. 

ADVERTISEMENT

∙ ഭൂതം, ഭാവി, വർത്തമാനം 

കാലം മായ്ക്കാത്ത മുറിവുകളില്ലെന്ന ചൊല്ലിനെ അന്വർഥമാക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ സഞ്ചാരം. മൂന്നു കഥാപാത്രങ്ങളുടെ ജീവിതാനുഭവങ്ങൾ തുറന്നു കാട്ടുന്നതിനൊപ്പം വർത്തമാന കാലത്ത് നിന്നുള്ള ഇവരുടെ ഭൂത–ഭാവി ചിന്തകളും സിനിമ വിവരിക്കുന്നു. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ ‘ തന്റെ ഇടം’ തേടുന്ന സ്ത്രീകളെ സമൂഹം എങ്ങനെയാണ് സ്വീകരിക്കുന്നതെന്നു ചിത്രം തുറന്നു കാട്ടുന്നു. സമൂഹം പിന്തുടരണമെന്നു വാശി പിടിക്കുന്ന ‘പെർഫെക്റ്റ്’ ജീവിതരീതിക്ക് എതിരെയാണ് സിനിമയുടെ പോരാട്ടം. എൺപതുകളുടെ തുടക്കത്തിൽ എഴുത്തിനു വേണ്ടി വിവാഹ ബന്ധം ഉപേക്ഷിച്ചതിനാണ് നയൻതാര വിമർശനം ഏറ്റുവാങ്ങുന്നതെങ്കിൽ അച്ഛനില്ലാതെ മകളെ ഒറ്റയ്ക്കു വളർത്തുന്നതിന്റെ പേരിലാണ് അനുരാധ വിമർശിക്കപ്പെടുന്നത്. കുട്ടുകുടുംബത്തിന്റെ കടുംപിടിത്തങ്ങളിലും ആചാരങ്ങളിലുമാണ് മാഷ വീർപ്പുമുട്ടുന്നത്. മൂവരും തങ്ങളുടെ ജീവിതം എങ്ങനെ വേണമെന്നു സ്വയം തീരുമാനിക്കുന്നതാണെങ്കിലും ആ തീരുമാനങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും നഷ്ടങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. രാജ്യം പുരോഗമനത്തിലേക്കു കുതിച്ചു ചാടുന്നുവെന്നു അവകാശപ്പെടുമ്പോഴും സ്ത്രീകൾക്ക് ‘ചോയ്സ്’ ഇല്ലാത്ത വിവിധ മേഖലകളിലേക്കു സിനിമ വിരൽ ചൂണ്ടുന്നുണ്ട്. 

ഡിവോഴ്സ്, സിംഗിൾ മദർ, ലിവ് ഇൻ റിലേഷൻഷിപ് അടക്കമുള്ള വിഷയങ്ങളിൽ ഇന്നും സ്വീകാര്യത ഏറെ നേടാനുണ്ടെന്ന കാര്യം സിനിമ ഓർമിപ്പിക്കുന്നു. സംവിധായിക രേണുക ഷഹാനയുടെ മാതാപിതാക്കൾ കുട്ടിക്കാലത്ത് വേർപിരിഞ്ഞതാണ്. മാതാപിതാക്കൾ ഡിവോഴ്സ് ആയതിനാൽ കുട്ടിക്കാലത്ത് അനുഭവിച്ച ദുരനുഭവങ്ങൾ ഇവർ തന്നെ നെറ്റ്ഫ്ലിക്സിന്റെ ഷോയിൽ പങ്കുവച്ചിരുന്നു. പാട്ട്, ഡാൻസ്, ആക്ഷൻ പോലുള്ള പതിവു ചേരുവകൾ ഒന്നുമില്ലെങ്കിലും ത്രിഭംഗ വ്യത്യസ്തമാണ്. ആ വ്യത്യസ്ത കാഴ്ചക്കാരന് ആസ്വാദ്യമാകുന്നതിന്റെ പിന്നിലെ കാരണമോ? ഒരു പക്ഷേ പെണ്ണിന്റെ കഥ പെണ്ണ് വിവരിക്കുന്നത് കൊണ്ടു തന്നെയാകാം.