അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എതിർക്കുന്ന പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവർ പോലും ജീവിതത്തിൽ ഒരൽപം കാലിടറിയാൽ ദൈവമേ എന്ന് വിളിച്ചുപോകുമെന്ന് പലരും പറയാറുണ്ട്. അത്തരമൊരു വിഷയം നർമത്തിൽ ചാലിച്ച് ഒരു മുഴുനീള ആക്ഷേപ ഹാസ്യ ചിത്രമായ "പടച്ചോനെ ഇങ്ങള് കാത്തോളീ"യുമായാണ്

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എതിർക്കുന്ന പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവർ പോലും ജീവിതത്തിൽ ഒരൽപം കാലിടറിയാൽ ദൈവമേ എന്ന് വിളിച്ചുപോകുമെന്ന് പലരും പറയാറുണ്ട്. അത്തരമൊരു വിഷയം നർമത്തിൽ ചാലിച്ച് ഒരു മുഴുനീള ആക്ഷേപ ഹാസ്യ ചിത്രമായ "പടച്ചോനെ ഇങ്ങള് കാത്തോളീ"യുമായാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എതിർക്കുന്ന പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവർ പോലും ജീവിതത്തിൽ ഒരൽപം കാലിടറിയാൽ ദൈവമേ എന്ന് വിളിച്ചുപോകുമെന്ന് പലരും പറയാറുണ്ട്. അത്തരമൊരു വിഷയം നർമത്തിൽ ചാലിച്ച് ഒരു മുഴുനീള ആക്ഷേപ ഹാസ്യ ചിത്രമായ "പടച്ചോനെ ഇങ്ങള് കാത്തോളീ"യുമായാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും എതിർക്കുന്ന പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവർ പോലും ജീവിതത്തിൽ ഒരൽപം കാലിടറിയാൽ ദൈവമേ എന്ന് വിളിച്ചുപോകുമെന്ന് പലരും പറയാറുണ്ട്. അത്തരമൊരു വിഷയം നർമത്തിൽ ചാലിച്ച് ഒരു മുഴുനീള ആക്ഷേപ ഹാസ്യ ചിത്രമായ "പടച്ചോനെ ഇങ്ങള് കാത്തോളീ"യുമായാണ് ഇത്തവണ ടൈനി ഹാൻഡ്‌സ് പ്രൊഡക്‌ഷൻസ് എത്തിയിരിക്കുന്നത്. ജീവിതത്തിൽ മാത്രമല്ല സ്വപ്നത്തിൽ പോലും സമാധാനമില്ലാത്ത നായകനും അന്ധവിശ്വാസത്തിൽ അഭിരമിക്കുന്ന നായികയും അരങ്ങുതകർക്കുന്ന ചിത്രത്തിൽ ചില സമകാലീന സംഭവങ്ങളെ ഒട്ടും ദയയില്ലാതെ ട്രോളുന്നുമുണ്ട്. ഹാസ്യ സാമ്രാട്ടായ പപ്പുവിന്റെ എക്കാലത്തെയും ഹിറ്റ് ഡയലോഗായ "പടച്ചോനെ ഇങ്ങള് കാത്തോളീ" എന്ന പേരിലെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിത്രസംയോജകനായി മലയാളത്തിൽ ശ്രദ്ധേയനായ ബിജിത് ബാലയാണ്.

 

വടക്കൻ കേരളത്തിൽ ചിന്തമംഗലം എന്ന ഗ്രാമത്തിലെ സ്കൂളിൽ മാഷാണ് ദിനേശൻ. സ്കൂൾ മാഷ് എന്നതിലുപരി സിരകളിലൂടെ വിപ്ലവരക്തമൊഴുകുന്ന ഒരുത്തമ സഖാവ് കൂടിയാണ് ദിനേശൻ.  ജൻഡർ ന്യൂട്രൽ യൂണിഫോം ഉൾപ്പടെ നിരവധി പുരോഗമന ആശയങ്ങൾ സ്കൂളിൽ പ്രാവർത്തികമാക്കിയ ദിനേശൻ സഹ അധ്യാപകർക്കും വിദ്യാർഥികൾക്കും ഏറെ പ്രിയപ്പെട്ടവനാണ്. പക്ഷേ ഒന്നിന് പിന്നെ മറ്റൊന്നായി എത്തുന്ന കഷ്ടപ്പാടും ദുരിതവും ദിനേശനെ വിടാതെ പിന്തുടരുന്നു. ദിനേശൻ മാഷിന്റെ സന്തത സഹചാരികളാണ് സഖാക്കന്മാരായ ഇന്ദു, പെണ്ണ് കിട്ടാതെ നടക്കുന്ന കേരള കുമാരൻ, ഗിരി, ഗുണ്ട് സജി തുടങ്ങിയവർ. പാരവച്ചും കാലുവാരിയും വോട്ട് പിടിക്കാൻ നടക്കുന്ന നെല്ലിയിൽ ചന്ദ്രൻ, ഉണ്ണിമോൻ തുടങ്ങിയ എതിർകക്ഷി നേതാക്കളും പ്രദേശത്ത് സജീവമാണ്.  

ദിനേശൻ രാഷട്രീയവും അധ്യാപനവുമായി കഴിയുന്നതിനിടെയാണ് കോളജ് വിദ്യാർഥിയായ രേണുവിൽ കണ്ണുടക്കുന്നത്. ദിനേശന്റെ അമ്മയ്ക്കും രേണുവിനെ വല്ലാതെ പിടിച്ചെങ്കിലും ചിന്തമംഗലത്ത് നവോദ്ധാനത്തിന്റെ വിത്ത് വിതച്ച കേളപ്പൻ മാസ്റ്ററുടെ പത്നിയും ദിനേശന്റെ മുത്തശ്ശിയുമായാ ശാരമ്മയ്ക്ക് പ്രാർഥനയും പൂജയുമായി നടക്കുന്ന രേണുവിനെ അംഗീകരിക്കാൻ കഴിയുന്നില്ല.  ജീവിതത്തിലെ ദുരിതത്തിന് പിന്നിൽ കുടുംബത്തിൽ ഗതികിട്ടാതെ അലയുന്ന പ്രേതങ്ങളാണെന്ന രേണുവിന്റെ വാദം അള മുട്ടുമ്പോൾ ദിനേശന് പിടിവള്ളിയാകുന്നു. വിപ്ലവം പറയാൻ  ചുരുട്ടിയ മുഷ്ടികൊണ്ട് ആവാഹനം നടത്തുന്നതോടെ ദിനേശന്റെ ജീവിതം യുക്തിചിന്തയ്ക്കും അന്ധവിശ്വാസത്തിനുമിടയിൽ ആടിയുലയുകയാണ്.

 

ആർ. മാധവൻ സംവിധാനം ചെയ്ത് അഭിനയിച്ച റോക്കറ്റ്‌റി, ക്യാപ്റ്റൻ, വെള്ളം തുടങ്ങി നിരവധി ചിത്രങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ച ബിജിത്ത് ബാല സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ. രസച്ചരട് മുറിയാതെ മികച്ച സിനിമകൾ തുന്നിച്ചേർത്ത് പരിചയസമ്പന്നനായ ഒരു എഡിറ്ററുടെ കൈവഴക്കം ബിജിത്ത് ബാലയുടെ ചിത്രത്തിലും കാണാനായി.  ഗ്രാമീണ പശ്ചാത്തലത്തിൽ നർമത്തിനും സംഗീതത്തിനും പ്രണയത്തിനും കാലിക പ്രസക്തമായ വിഷയങ്ങൾക്കും പ്രാധാന്യം നൽകിയ തിരക്കഥ ചിരിയുടെ ഏറുപടക്കം പോലെ തീയറ്ററിൽ ചീറ്റിത്തെറിക്കുന്നുണ്ട്. പ്രദീപ് കുമാർ കാവുന്തറയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

 

ദിനേശൻ മാസ്റ്ററായി എത്തിയ ശ്രീനാഥ്‌ ഭാസിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒപ്പം സഖാവ് ഇന്ദുവായി ഗ്രേയ്സ് ആന്റണി മലയാള സിനിമയിൽ ഉർവശിയും കല്പനയും അലങ്കരിച്ച ഇരിപ്പിടത്തിന് അവകാശിയാവുകയാണ്. നായികാ കഥാപാത്രമായ രേണുവായി എത്തുന്നത് ആൻ ശീതൾ ആണ്. ഒപ്പത്തിനൊപ്പമായി ഹരീഷ് കണാരന്റെ കെകെയും വിജിലേഷിന്റെ ഗുണ്ട് സജിയുമുണ്ട്. എപ്പോഴും ബോംബുണ്ടാക്കുന്ന ചിന്തയുമായി നടക്കുന്ന ഗുണ്ട് സജി വടക്കൻ കേരളത്തിലെ സജീവ രാഷ്ട്രീയപ്രവർത്തകന്റെ പ്രതിനിധിയാണ്. നാലുപേരും ഒത്തു ചേരുമ്പോൾ തിയറ്ററിൽ ചിരിയുടെ അമിട്ടുകൾ പൊട്ടുന്നുണ്ട്.  നിർമാതാവായ രഞ്ജിത്ത് മണംബ്രക്കാട്ട് നെല്ലിയിൽ ചന്ദ്രൻ എന്ന മറ്റൊരു പ്രധാന കഥാപാത്രമായി തന്റെ സാന്നിധ്യം അറിയിച്ചു. ജോസുകുട്ടി മഠത്തിലും ചിത്രത്തിൽ ചെറിയൊരു വേഷത്തിലെത്തുന്നു.  

 

ശാരമ്മയായി എത്തി അനായാസ അഭിനയം കാഴ്ചവച്ച സരസ ബാലുശ്ശേരി മൺമറഞ്ഞുപോയ നിരവധി അമ്മക്കഥാപാത്രങ്ങൾക്ക് പകരക്കാരിയാവുമെന്നുറപ്പാണ്. കേളപ്പൻ മാസ്റ്ററായി മാമുക്കോയയും മാസ്റ്ററുടെ ചെറുപ്പകാലമായി രാജേഷ് മാധവനും അരങ്ങു തകർത്തു. ചിത്രത്തിലെ മുഖ്യധാരയെ വെല്ലുന്ന തരത്തിലുള്ള കേളപ്പൻ മാസ്റ്ററുടെ സംഭവബഹുലമായ ഫ്ലാഷ്ബാക്ക് നവ്യമായ ഒരു അനുഭവമായിരുന്നു. അലന്സിയര്, ജോണി ആന്റണി, ദിനേശ് പ്രഭാകർ, രസ്ന പവിത്രൻ, ബാലതാരം നന്ദിത, പുതുമുഖം നഥാനിയേൽ മഠത്തിൽ, സാജു നവോദയ, സോഹൻ, ഉണ്ണി രാജാ, നിഷ മാത്യു, ഷൈനി സാറാ, സുനിൽ സുഖദ, രഞ്ജി കങ്കോൽ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രത്തിലെ കാസ്റ്റിംഗ് മികവ് എടുത്തു പറയേണ്ടതാണ്.  മണ്മറഞ്ഞ അഭിനയപ്രതിഭ പപ്പുവിന്റെ ശബ്ദം ചിത്രത്തിലൂടെ വീണ്ടും കേൾക്കാൻ കഴിഞ്ഞത് വികാരഭരിതമായ മറ്റൊരു അനുഭവമായി. 

 

വെള്ളം, അപ്പൻ തുടങ്ങിയ വിജയചിത്രങ്ങൾക്ക് ശേഷം ടൈനി ഹാൻഡ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ജോസുകുട്ടി മഠത്തിൽ തുടങ്ങിയവരാണ് പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന ചിത്രം നിർമിച്ചത്. സംഭവബഹുലമായ രാഷ്ട്രീയ സാഹചര്യങ്ങളും ഗ്രാമീണ ഭംഗിയും ഒപ്പിയെടുത്ത വിഷ്ണുപ്രസാദിന്റെ ഛായാഗ്രഹണം എടുത്തു പറയേണ്ടതാണ്. കിരൺ ദാസിന്റെ എഡിറ്റിംഗും ഷാൻ റഹ്മാന്റെ സംഗീതവും ചിത്രത്തിന്റെ സ്വഭാവവും മൂടും നിലനിർത്താൻ സഹായിച്ചു. 

 

"പടച്ചോനേ ഇങ്ങള് കാത്തോളീ" കേരളത്തിലെ സംഭവബഹുലമായ രാഷ്ട്രീയ പശ്ചാത്തലം പറയുന്ന ചിത്രമാണെങ്കിലും ഒരുതുള്ളി ചോര ചിന്താതെയുള്ള കഥ പറച്ചിൽ പുതുമയുള്ളതാണ്.  ഹാസ്യചിത്രത്തിലുപരി നിരവധി സാമൂഹ്യപ്രസക്തമായ കാര്യങ്ങൾ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ഒരു കാരിക്കേച്ചർ നർമത്തിലേക്ക് കടക്കാതെ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിച്ച പടച്ചോനും കൂട്ടരും സിനിമാപ്രേമികൾക്ക് വിരുന്നുതന്നെയായിരിക്കും.