തൻസീറിന്റെ എട്ടാം പേജ്; പ്രേക്ഷകരെ അത്ഭുതപ്പെടുത്തി വിനയ് ഫോർട്ട്

ഹ്രസ്വചിത്രങ്ങളിൽ പ്രേക്ഷകരെ ഞെട്ടിച്ച് തൻസീറിന്റെ എട്ടാം പേജ്. വര്‍ഷങ്ങളായി ചരമ പേജ് ചെയ്യേണ്ടി വരുന്ന നായകന്‍, അയാളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമെല്ലാം അതിൽ തന്നെ അവസാനിക്കുന്നതാണ് സിനിമയുടെ പ്രമേയം. പ്രധാനവേഷത്തിലെത്തുന്ന വിനയ് ഫോർട്ടിന്റെ അഭിനയമാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

തന്‍സീര്‍ എസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഷംസുദ്ദീന്‍ കുട്ടോത്ത് ആണ്. കെട്ടുറപ്പുള്ള തിരക്കഥ, സംഭാഷണം എന്നിവയാണ് എട്ടാം പേജിനെ മറ്റുചെറുചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. വിനയ് ഫോര്‍ട് എന്ന നടന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു മികച്ച പ്രകടനം.  എം.ആര്‍ ഗോപകുമാര്‍, പ്രൊഫ. അലിയാര്‍, സേതുലക്ഷ്മി, കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മറ്റുതാരങ്ങൾ.

യാക്‌സന്‍ ഗ്യാരി പെരേരയാണ് സംഗീത സംവിധായകന്‍.  രംഗനാഥ് രവിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ്. വിവിധ മേളകളിൽ പ്രദർശിപ്പിച്ച ചിത്രം നിരവധി പുരസ്കാരങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്.