പ്രേക്ഷകരെ കരയിച്ച് ധർമജന്റെ മകൾ; ഹ്രസ്വചിത്രം

dharmajan-daughter
SHARE

അച്ഛന് പിന്നാലെ അഭിനയത്തിൽ താരമാകാൻ ധർമജന്റെ മകൾ വേദ. ഹ്രസ്വചിത്രത്തിലൂടെയാണ് വേദ (ആമി)യുടെ അരങ്ങേറ്റം. ഏവരെയും ഞെട്ടിച്ചുകൊണ്ട് മികച്ച പ്രകടനമാണ് വേദ കാഴ്ചവെച്ചത്.  ബലൂണ്‍ എന്നു പേരുള്ള ചിത്രം ജ്യോതിഷ് താബോര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

Balloon Malayalam Short Film By Jyothish Thabore | Dharmajan Bolgatty

സമൂഹത്തില്‍ വലിയ വില മതിക്കുന്ന, ചര്‍ച്ചാവിഷയമായ ഒരു ആശയം കുഞ്ഞു മനസുകളുടെ വികാരങ്ങളിലൂടെ ലളിതമായി, അതിമനോഹരമായി അവതരിപ്പിക്കുകയാണ് സംവിധായകന്‍. രണ്ടു പെണ്‍കുട്ടികളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. വേദ ധര്‍മജനോടൊപ്പം നിരഞ്ജന ജിനേഷ്, പ്രിയ ജിനേഷ്, നോബിള്‍ ജോസ് എന്നിവരും അഭിനയിക്കുന്നു. 

ധര്‍മജന്‍ ബോള്‍ഗാട്ടി തന്നെയാണ് നിര്‍മാണം. മികച്ച പ്രതികരണമാണ് ഹ്രസ്വചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നതും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA