ഒരു ഓപിആർ കഥ; വിഡിയോ കാണാം

പ്രശസ്ത സംവിധായകൻ സിബി മലയിലിന്റെ നിയോ ഫിലിം സ്കൂളിലെ ഡിപ്ലോമ വിദ്യാർഥികൾ ചേർന്നൊരുക്കിയ ഹ്രസ്വചിത്രം ഓ പി ആർ ശ്രദ്ധനേടുന്നു. ഡിപ്ലോമ കോഴ്സിന്റെ അവസാന പ്രൊജക്റ്റ്‌ എന്ന നിലയില ചെയ്ത ഈ ചിത്രത്തിന്റെ മേയ്ക്കിങ് ആണ് മറ്റുചിത്രങ്ങളിൽ നിന്ന് ഓപിആറിനെ വ്യത്യസ്തമാക്കുന്നത്.

ചിത്രത്തിന്റെ ഒരു ഘട്ടത്തിലും ഇതൊരു വിദ്യാർത്ഥികൾ ചെയ്ത ചിത്രമാണെന്ന് പ്രേക്ഷകന്‍ ഒരിക്കലും വിചാരിക്കാത്ത രീതിയിലാണ് ഇത് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇരുപത്താറായിരത്തോളം ആളുകൾ ഇതിനോടകം വിഡിയോ കണ്ടു കഴിഞ്ഞു.

മികച്ച അഭിപ്രായം നേടിയ ബാച്ച്ലർ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധനേടിയ ശിവകുമാറും ഫിറോസുമാണ് ഓപിആറിലെ പ്രധാനതാരങ്ങൾ. തിരക്കഥയും സംവിധാനവും റിഷിൽ എസ് കുമാർ.