പിറന്നാൾദിനത്തിൽ അഞ്ജലിയോടുള്ള പ്രണയം വെളിപ്പെടുത്തി യുവതാരം

തെന്നിന്ത്യൻ സുന്ദരി അഞ്ജലിയും നടൻ ജയ്‌യും തമ്മിൽ പ്രണയത്തിലാണെന്നും ഇരുവരും ഒരുമിച്ചാണ് താമസമെന്നും വാർത്തവന്നിരുന്നു. ഇപ്പോഴിതാ പ്രണയം വെളിപ്പെടുത്തി ഇരുവരും. അഞ്ജലിയുടെ പിറന്നാള്‍ ദിനത്തിലാണ് ഈ വെളിപ്പെടുത്തൽ. അഞ്ജലിക്കുള്ള ജന്മദിന സമ്മാനത്തിനൊപ്പം ജയ് തന്നെയാണ് പ്രണയം പരസ്യമാക്കിയത്.

അഞ്ജലിയുമൊത്തുള്ള ഒരു ചിത്രവും സ്വന്തം കൈപ്പടയിലെഴുതിയ കത്തുമാണ് ജയ് പിറന്നാൾ സമ്മാനമായി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. തന്റെ എല്ലാ ദിവസവും സ്പെഷൽ ആക്കുന്നത് അഞ്ജലി ആണെന്നും ഞാനും ദൈവവും എപ്പോഴും നിന്റെ അരികിൽ ഉണ്ടാകുമെന്നും ജയ് കത്തിൽ പറയുന്നു. പ്രണയാതുരമായ ഈ സന്ദേശം അഞ്ജലി റീട്വീറ്റ് ചെയ്തിട്ടുണ്ട്. 

ഇരുവരും ആദ്യം ഒന്നിച്ചെത്തിയ എങ്കയും എപ്പോതും എന്ന ചിത്രം സൂപ്പർഹിറ്റായിരുന്നു. എന്നാൽ പിന്നീട് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പടർന്നു. അഞ്ജലിയും ജയ്‌യും ഒരുമിച്ചാണ് താമസമെന്നും റിപ്പോർട്ട് ഉണ്ട്.