അജിത്ത് ചിത്രത്തിൽ നിവിൻ പോളി?

സിരുത്തൈ ശിവയും തല അജിത്തും വീണ്ടും ഒന്നിക്കുന്ന വിശ്വാസം എന്ന സിനിമയിൽ നിവിൻ പോളി അഭിനയിക്കുന്നുവെന്ന് തമിഴ് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. അജിത്തിന്റെ സഹോദരനായാകും നിവിൻ എത്തുക എന്നായിരുന്നു വാർത്ത.

ഇതിനെക്കുറിച്ച് നിവിൻ പോളിയുടെ പ്രതികരണം കേൾക്കാം– ‘ഞാനും അങ്ങനെയൊരു വാർത്ത കണ്ടിരുന്നു. എന്നെ ആരും ഈ പ്രോജക്ടിനായി വിളിച്ചിട്ടില്ല. അജിത്ത് സാറിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ ഉറപ്പായും പോകും.’

വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വിശ്വാസം .  അടുത്തവർഷം ആദ്യം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.