ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും അധിക്ഷേപം; പൊട്ടിത്തെറിച്ച് അഭിഷേക്

ബോളിവുഡിലെ കുട്ടി സെലിബ്രിറ്റിയാണ് അഭിഷേകിന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യ. അച്ഛനും അമ്മ  ഐശ്വര്യയ്ക്കുമൊപ്പം മകള്‍ ആരാധ്യ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്റർനെറ്റിൽ തരംഗമായിരുന്നു. എന്നാൽ ഇതിനെതിരെ വിമർശനവുമായി ഷെര്യന്‍ പട്ടാഡിയന്‍ എന്ന വ്യക്തി എത്തി. ധിക്കാരിയായ ഐശ്വര്യ റായി മകളുടെ ബാല്യകാലം നശിപ്പിക്കുകയാണെന്നായിരുന്നു വിമർശനം.

'നിങ്ങളുടെ കുട്ടിക്ക് സ്‌കൂളിലൊന്നും പോവേണ്ടേ? അമ്മയ്ക്കൊപ്പം ഒരു യാത്ര പോകാനായി ഏത് സ്‌കൂളാണ് കുട്ടിക്ക് അനുമതി നല്‍കുന്നത് എന്നോര്‍ത്ത് അത്ഭുതപ്പെടുകയാണ് ഞാന്‍. അതോ ഇനി നിങ്ങള്‍ക്ക് ബുദ്ധിയേക്കാള്‍ സൗന്ദര്യത്തിന് സ്ഥാനം കൊടുക്കുന്നതാണോ. അഹങ്കാരിയായ ഒരു അമ്മയ്ക്കൊപ്പമാണല്ലോ അവളെപ്പോഴും. സാധാരണനിലയിലുള്ള ഒരു കുട്ടിക്കാലമില്ലേ അവള്‍ക്ക്.' ഇതായിരുന്നു ട്വീറ്റ്.

എന്നാൽ‍ വിമർശകന് ചുട്ടമറുപടിയുമായി അഭിഷേക് ബച്ചൻ തന്നെ രംഗത്തെത്തി. ‘മാഡം എന്റെ അറിവില്‍ വാരാന്ത്യം എല്ലാ സ്‌കൂളുകള്‍ക്കും അവധിയാണ്. സാധാരണ അധ്യയനദിനങ്ങളിലാണ് അവള്‍ സ്‌കൂളില്‍ പോകാറുള്ളത്. നിങ്ങള്‍ ട്വീറ്റിലെ അക്ഷരങ്ങള്‍ ഒന്ന് പരിശോധിക്കുന്നത് നന്ന്– ഇതായിരുന്നു അഭിഷേകിന്റെ മറുപടി.