പാടത്ത് ബിക്കിനിയണിഞ്ഞ് സണ്ണി ലിയോണ്‍; കർഷകന്റെ തന്ത്രം ഫലിച്ചു

വിളകള്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ കോലംവെയ്ക്കാറുണ്ട്. എന്നാൽ ആന്ധ്രാപ്രദേശിലെ ഒരു കർഷകൻ പാടത്ത് വെച്ചത് സണ്ണി ലിയോണിന്റെ പോസ്റ്റർ. അതും ബിക്കിനി അണിഞ്ഞ സണ്ണി.

അന്‍കിപള്ളി ചെഞ്ചു റെഡ്ഡി എന്ന കര്‍ഷകനാണ് ഇങ്ങനെയൊരു പരീക്ഷണവുമായി എത്തിയത്. സണ്ണിയുടെ ഫോട്ടോ തന്റെ ജീവിതം മാറ്റിമറിച്ചെന്നും ചെഞ്ചു പറയുന്നു. 

ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിലെ കർഷകനാണ് 45 കാരനായ ചെഞ്ചു റെഡ്ഡി. ഓരോ വർഷവും കൃഷി ഇറക്കുമ്പോഴും ചെഞ്ചുവിന് നല്ല വിളവ് ലഭിക്കാറില്ല. റോഡിലൂടെ യാത്ര ചെയ്യുന്നവരുടെയെല്ലാം കണ്ണ് തന്റെ കൃഷി പാടത്തേക്കായിരുന്നുവെന്നും ഇതാണ് തന്റെ വിളവ് നശിക്കാൻ കാരണമെന്നായിരുന്നു അദ്ദേഹം ചിന്തിച്ചത്. അവരുടെ കണ്ണ് തട്ടാതിരിക്കാനുള്ള മാര്‍ഗം ആലോചിച്ചപ്പോഴാണ് തന്റെ തലയില്‍ ഈ ആശയം തെളിഞ്ഞുവന്നതെന്നും റെഡ്ഡി പറയുന്നു.

അങ്ങനെ സണ്ണി ലിയോണിന്റെ ഒരു ബിക്കിനി ഫോട്ടോ കൃഷിയിടത്തിന്റെ ഒത്ത നടുക്കായി വച്ചു. ഫോട്ടോയിൽ തെലുങ്കിൽ ഇങ്ങനെ എഴുതുകയും ചെയ്തു, ‘ഹേയ്, കരയരുതേ, എന്നോട് അസൂയയും തോന്നരുത്’, സണ്ണി ലിയോണിന്റെ ഫോട്ടോ വച്ചതോടെ ചെഞ്ചുവിന്റെ കൃഷിടത്തിൽ നൂറുമേനി വിളവുണ്ടായി. യാത്രക്കാരുടെ ആരുടെയും കണ്ണ് ചെഞ്ചുവിന്റെ കൃഷിയിടത്തിലേക്ക് എത്തിയില്ല. എല്ലാവരുടെയും കണ്ണ് സണ്ണിയുടെ നേർക്കായിരുന്നു

കാബേജും കോളിഫ്‌ളവറും മുളകും ഉള്‍പ്പെടെ പലയിനങ്ങള്‍ റെഡ്ഡി കൃഷി ചെയ്യുന്നുണ്ട്. നെല്ലൂര്‍ ജില്ലയിലെ ബന്ദകിന്ദിപള്ളിയിലാണ് റെഡ്ഡിയുടെ പാടം.

ചെഞ്ചുവും സണ്ണിയുടെ ഇന്റർനെറ്റിൽ വൈറലായി കഴിഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും സണ്ണി ലിയോണിന്റെ ആരാധകനൊന്നുമല്ല ഈ കർഷകൻ. സുഹൃത്തുക്കളിൽ ഒരാളാണ് സണ്ണിയെക്കുറിച്ച് തന്നോട് പറഞ്ഞത്. സണ്ണി ലിയോൺ വളരെ പ്രശസ്തയായ നടിയായതുകൊണ്ട് ഫോട്ടോ കിട്ടാൻ പ്രയാസം ഉണ്ടായില്ലെന്നും ചെഞ്ചു പറയുന്നു.