ആമിറിനെ കാണാൻ മകൾ ഐറ എത്തി; താരത്തെ വളഞ്ഞ് ക്യാമറകൾ

ആമിറിനെ കാണാൻ മകൾ ഐറ എത്തിയത് അപ്രതീക്ഷിതമായായിരുന്നു. മുംബൈയിലെ മെഹ്ബൂബ് സ്റ്റുഡിയോയിൽ ആണ് ഈ കുടുംബസംഗമം നടന്നത്. ഐറയ്ക്കൊപ്പം അമ്മ റീന ദത്തയും മകൻ ജുനൈദും ഉണ്ടായിരുന്നു. 

ആമിറിന്റെ ഭാര്യ കിരണ്‍ റാവു നടത്തുന്ന ചാരിറ്റി പരിപാടിയുമായി എത്തിയതായിരുന്നു ആമിർ. മുൻഭാര്യയും മക്കളും സന്ദർശിക്കുമ്പോൾ കിരൺ റാവുവും ആമിറിനൊപ്പമുണ്ടായിരുന്നു.

ഐറ എത്തിയതോടെ ക്യാമറക്കണ്ണുകൾ അവരുടെ പുറകെയായി. ആദ്യം ഫോട്ടോയ്ക്ക് പോസ് ചെയ്യാതിരുന്ന ഐറ പിന്നീട് അച്ഛന്റെ സമ്മതം കിട്ടിയതോടെ ഫോട്ടോ എടുക്കുവാൻ അനുവാദം നൽകുകയായിരുന്നു.