ഹൃതിക്കിനെ പേടിച്ച് ദിഷ പട്ടാണി ഓടിയെന്ന് വാർത്ത; മറുപടിയുമായി താരം

ബോളിവുഡ് സുന്ദരി ദിഷ പട്ടാണിയുമായി ചേർത്ത് തനിക്കെതിരെ വ്യാജവാർത്ത പ്രചരിച്ച മാധ്യമങ്ങൾക്കെതിരെ ഹൃതിക് റോഷൻ. ഈ വാർത്തയെ ‘മാലിന്യം’ എന്നാണ് ഹൃതിക് വിശേഷിപ്പിച്ചത്. 

ഹൃതിക്കിന്റെ മോശം പെരുമാറ്റം കാരണം ദിഷ പട്ടാണി പുതിയ ചിത്രത്തിൽ നിന്നും പിന്മാറിയെന്നും നടനേക്കാൾ പതിനെട്ട് വയസ്സ് പ്രായം കുറഞ്ഞ ദിഷയോട് താരം അപമര്യാദയായി പെരുമാറിയെന്നുമാണ് റിപ്പോർട്ട്. 

വാർത്ത സഹിതം ട്വീറ്റ് ചെയ്തായിരുന്നു താരത്തിന്റെ മറുപടി. ഏതെങ്കിലും ജിമ്മിൽ പോയി വർക്കൗട്ട് നടത്തി, മാലിന്യം നിറഞ്ഞ നിങ്ങളുടെ മനസ്സിനെ ശുദ്ധിയാക്കൂ എന്നായിരുന്നു താരത്തിന്റെ മറുപടി.

ഹൃതിക്കിനെ നായകനാക്കി യാഷ് രാജ് നിർമിക്കുന്ന പുതിയ ആക്​ഷൻ–ഡാൻസ് ചിത്രത്തിൽ നിന്നും ദിഷ പിന്മാറിയെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. എന്നാൽ അത് പിന്നീട് ഹൃതിക്കിനെതിരെയുള്ള വാർത്തകളായി മാറി. ഹൃതിക്ക് പുറകെ നടന്ന് ശല്യം ചെയ്യുന്നതിൽ പേടിച്ച് ദിഷ ഓടിപ്പോയെന്നും കങ്കണയ്ക്ക് ശേഷം താരം അടുത്ത കാമുകിയെ കണ്ടെത്തിയെന്നായിരുന്നു മറ്റൊരു മാധ്യമത്തിൽ വന്നത്.

തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും തന്നെ ആരും ഈ ചിത്രത്തിനായി സമീപിച്ചിട്ടില്ലെന്നും ദിഷ പട്ടാണിയും വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു