മമ്മൂട്ടിയോ മോഹൻലാലോ ? ദുൽഖറിന്റെ കിടിലൻ മറുപടി

താങ്കൾ മമ്മൂട്ടി ഫാനാണോ അതോ മോഹൻലാൽ ഫാനാണോ ? ദുൽഖർ സൽമാനോട് ഇൗ ചോദ്യം ചോദിച്ചത് ഒരു കൊച്ചു പെൺകുട്ടിയാണ്. ചെന്നൈയിലെ ഒരു സ്വകാര്യ അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയ ദുൽഖറിനെ റെഡ് കാർപ്പെറ്റിൽ നിർത്തിയാണ് കൊച്ചു മിടുക്കി കുഴപ്പിക്കുന്ന ഇൗ ചോദ്യം ചോദിച്ചത്.

പ്രധാന അവതാരകൻ ഞാൻ ഇൗ ചോദ്യം ചോദിച്ചാൽ വിവാദമാകുമെന്ന് പറഞ്ഞാണ് കൊച്ചു കുട്ടിയെ കൊണ്ട് ചോദിപ്പിച്ചത്. നീങ്ക മമ്മൂട്ടി അങ്കിളുടെ ഫാനാ അല്ല മോഹൻലാൽ ഫാനാ ? എന്നാണ് കുട്ടി ചോദിക്കുന്നത്. ‘‘അതു കൊഞ്ചം കഷ്ടം. എനക്ക് രണ്ടു പേരുമേ ഇൗക്വലാ പുടിക്കും. ആനാ അപ്പ താൻ എനക്ക് നമ്പർ വൺ’’ ഇങ്ങനെയായിരുന്നു ദുൽഖറിന്റെ മറുപടി. 

മമ്മൂട്ടിയെയണോ മോഹൻലാലിനെയാണോ കൂടുതൽ ഇഷ്ടം എന്ന ചോദ്യം മലയാളത്തിലെ മിക്ക താരങ്ങളോടും അഭിമുഖങ്ങളിൽ ചോദിക്കുന്നതാണ്. പലരും വ്യക്തമായി മറുപടി കൊടുക്കാൻ മടിക്കുന്ന ചോദ്യവുമാണ് ഇത്. എന്നാൽ ദുൽഖറിന്റെ മറുപടി മികച്ചതാണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.