കോരിത്തരിപ്പിച്ച് ചിയാൻ വിക്രം ; സ്കെച്ച് ടീസർ കാണാം

ചിയാന്‍ വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം സ്കെച്ച് ടീസർ പുറത്തിറങ്ങി. കോരിത്തരിപ്പിക്കുന്ന ആക്​ഷൻ രംഗങ്ങളും കിടിലൻ ഡയലോഗും വിക്രത്തിന്റെ സ്റ്റൈലിഷ് ഗെറ്റപ്പുമാണ് പ്രധാനആകർഷണം.

വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമന്നയാണ് നായിക.  മലയാളിതാരം ബാബുരാജും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇരുമുഗന് ശേഷം വിക്രം അഭിനയിക്കുന്ന 53ാം ചിത്രമാണിത്. രാധാ രവി, സൂരി എന്നിവരാണ് മറ്റുതാരങ്ങൾ.

കലൈപുലി എസ് താണുവിന്റെ വി ക്രിയേഷന്‍സാണ് നിര്‍മാണം. എസ് എസ് തമനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സുഗുമാറാണ് ക്യാമറാമാന്‍.

നവംബറില്‍ ചിത്രം തീയറ്ററുകളില്‍ എത്തിയ്ക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. വിക്രമും തമന്നയും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രമാണ് ഇത്.